Categories
education local news

പി.ബി.എം ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു

ചെർക്കള(കാസർകോട്): നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു. കാസറഗോഡ് മുൻസിപ്പാലിറ്റി ചെയർമാൻ അബ്ബാസ് ബീഗം പരിപാടി ഉത്ഘാടനം ചെയ്തു. കല വിദ്യാലയത്തിൻ്റെ ഉത്സവമാണ് നാനാ ജാതി വർഗ വർണങ്ങളെ ഒരുമിപ്പിക്കുന്ന വേദിയാണ് സർഗോത്സവം. ആത്മസംഘർഷങ്ങളെ ഇല്ലാതാക്കി മനസ്സിനെ ശുദ്ധികരിക്കാൻ കലയ്ക്കു സാധിക്കുന്നു. കലാപങ്ങളില്ലാത്ത മനസ്സ് സൃഷ്ടിക്കാൻ കല ഉപകരിക്കുന്നതായും അബ്ബാസ് ബീഗം പറഞ്ഞു.

പരിപാടിക്ക് പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം സ്വാഗതം പറഞ്ഞു. ചെങ്കള ഗ്രാമ പഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അൻഷിഫ അർഷാദ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ മക്കാർ മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റ് സലാം ചെർക്കള, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ പുരുഷോത്തമൻ നായർ, എ ആയിഷ പൊവ്വൽ, ഇബ്രാഹിം ആദൂർ, ഇബ്രാഹിം കൊയർകൊച്ചി, സുജാത ടീച്ചർ, ഏലിയാമ്മ ടീച്ചർ, പിങ്കലാക്ഷി ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. ജയരാജൻ മാസ്റ്റർ നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *