Categories
education local news

ബേക്കൽ ഉപജില്ല കേരള സ്കൂൾ കലോത്സവ നഗരിയിൽ ദാഹജല വിതരണവുമായി ‘തേൻമുട്ടായി’

കാഞ്ഞങ്ങാട്: 63മത് ബേക്കൽ ഉപജില്ല കേരള സ്കൂൾ കലോത്സവ മേളയ്ക്ക് എത്തുന്ന മുഴുവൻ ആളുകൾക്കും ദാഹ ജല വിതരണം നടത്തുകയാണ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ 1998- 99 എസ്.എസ്.എൽ.സിബാച്ച് കൂട്ടായ്മ -തേൻമുട്ടായി. പ്രധാന വേദിക്കരികിൽ ഒരുക്കിയ കുടിവെള്ള പന്തലിൽ ശുദ്ധീകരിച്ച മിനറൽ വാട്ടറാണ് വിതരണം ചെയ്യുന്നത്. നല്ല ചൂടുള്ള കാലാവസ്ഥയിൽ
മത്സരത്തിൽ പങ്കെടുക്കാൻ വിവിധ സ്കൂളുകളിൽ നിന്നും എത്തിയ മത്സരാർത്ഥികൾക്കും അകമ്പടിയായി എത്തുന്ന അധ്യാപകർക്കും മറ്റ് പൊതുജനങ്ങൾക്കും കുടിവെള്ളം ലഭ്യമാണ്.

തേൻമുട്ടായി കൂട്ടായ്മയ കുടിവെള്ള വിതരണവുമായി സജീവമാണ്. കൂട്ടായ്മയിലെ അംഗങ്ങൾ മുഴുവൻ സമയവും കുടിവെള്ള വിതരണത്തിനു തയ്യാറായി കലോത്സവ നഗരിയിലുണ്ട്. കലോത്സവ സംഘടക സമിതി ഭാരവാഹികളും, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ, ആരോഗ്യവകുപ്പ് അധികാരികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും കുടിവെള്ള പന്തൽ സന്ദർശിച്ചു. മാതൃകപരമായ പ്രവർത്തനത്തെ അഭിനന്ദിച്ചു. തേൻ മുട്ടായി പ്രസിഡണ്ട് മഹേഷ് വാണിയംപാറ, സെക്രട്ടറി രതീഷ് പൊള്ളക്കട, ട്രഷറർ ദീപ ശശി രാവണേശ്വരം, അംഗങ്ങളായ പ്രസൂൺ, രഞ്ജിത്ത് രതീഷ് ഒ.കെ,ബിജു ഏരോൽ, മണികണ്ഠൻ, ബീന, ഷിജി, മണിരാജു തുടങ്ങി ഗ്രൂപ്പിലെ ഓരോ അംഗങ്ങളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest