Categories
നയൻ മാം എന്ന വിളിയിലൂടെ തുടക്കം, പിന്നെ കാദംബരി, അതിൽ നിന്നും തങ്കമേ, എൻ്റെ ബേബി ഇപ്പോൾ എൻറെ ഭാര്യ; വിഘ്നേഷ് ശിവൻ പറയുന്നു
ഇന്ത്യയിലെ തന്നെ പ്രമുഖ സ്റ്റൈലിസ്റ്റായ സെലീന നതാനിയാണ് നയൻസിനെ അതിസുന്ദരിയാക്കിയത്. മുംബൈയിൽ നിന്നുള്ള ജോനികയാണ് ആഭരണങ്ങൾ ചെയ്തിരിക്കുന്നത്.
Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
”നയൻ മാം എന്ന വിളിയിലൂടെ തുടക്കം. പിന്നെ കാദംബരി, അതിൽ നിന്നും തങ്കമേ…പിന്നീട് എൻ്റെ ബേബി…അതിൽ നിന്ന് എൻ്റെ ജീവനും കണ്മണിയും. പിന്നെ ഇപ്പോൾ എൻ്റെ ഭാര്യയും..” ജീവിതത്തിൻ്റെ പുതിയ അധ്യായം തുടങ്ങിയ വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. വിവാഹ വേഷത്തിൽ താലി കെട്ടുന്നതിനിടെയുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു വിഘ്‌നേഷിൻ്റെ വാക്കുകൾ.
Also Read
‘ഞാൻ അനുഗ്രഹീതനാണ്. ഈ ലോകത്തോടും ഞങ്ങളുടെ മാതാപിതാക്കളോടും നന്ദി.” വിഘനേഷ് കൂട്ടിച്ചേർത്തു. സംവിധായകനും നിർമാതാവുമായ വിഘനേഷിൻ്റെയും തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നായൻ താരയുടെയും വിവാഹം സിനിമാ പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു… ഇന്ന് രാവിലെ നയൻസിൻ്റെയും വിഘ്‌നേഷിൻ്റെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ചെന്നൈയിലെ മഹാബലിപുരത്തെ റിസോർട്ടിലാണ് വിവാഹചടങ്ങുകൾ നടന്നത്.
ഇന്ത്യയിലെ തന്നെ പ്രമുഖ സ്റ്റൈലിസ്റ്റായ സെലീന നതാനിയാണ് നയൻസിനെ അതിസുന്ദരിയാക്കിയത്. മുംബൈയിൽ നിന്നുള്ള ജോനികയാണ് ആഭരണങ്ങൾ ചെയ്തിരിക്കുന്നത്. ചുവപ്പ് സാരിക്കൊപ്പം വെള്ളയും പച്ചയും നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളാണ് നയൻതാര ധരിച്ചിരുന്നത്.
ഇരുവരെയും വിവാഹ ചടങ്ങുകളുടെ പൂർണ സംപ്രേഷണ അവകാശം പ്രമുഖ ഒ .ടി.ടി പ്ലാറ്റഫോമായ നെറ്റ്‌ഫ്ലിക്സിനായതുകൊണ്ട് അപൂർവം ചിത്രങ്ങളെ പുറത്തുവന്നിട്ടുള്ളൂ. മാധ്യമങ്ങൾക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നില്ല.
Sorry, there was a YouTube error.