Categories
മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം; സർവ്വൈശ്വര്യ വിളക്കുപൂജ നടന്നു
Trending News
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140879-featured-75x75.jpg)
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140821-featured-75x75.jpg)
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140882-featured-75x75.jpg)
![Rb Network](https://www.channelrb.com/wp-content/uploads/2024/11/manikoth-manikyamangalam.jpg)
![](https://www.channelrb.com/wp-content/uploads/2022/08/Bindu-600-300-news-ad-2022.jpg)
കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ നവംബർ 17 മുതൽ 22 വരെ നടക്കുന്ന പാട്ട് മഹോത്സവത്തിൻ്റെ ഭാഗമായി മാതൃ സമിതിയുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യവിളക്ക് പൂജ നടന്നു. രാജൻ കടപ്പുറം സർവ്വൈശ്വര്യ വിളക്ക് പൂജയ്ക്ക് കാർമികത്വം വഹിച്ചു. വിളക്ക് പൂജയിൽ നിരവധി ഭക്തജനങ്ങൾ പങ്കാളികളായി. തുടർന്ന് പാട്ട് മഹോത്സവത്തിൻ്റെ ഭാഗമായി പന്തൽ തിരുവായുധം എഴുന്നള്ളത്ത്, മരക്കലപ്പാട്ട് എഴുന്നള്ളത്ത് എന്നിവയും നടന്നു. പാട്ട് മഹോത്സവത്തിൻ്റെ രണ്ടാം സുദിനമായ തിങ്കളാഴ്ച രാവിലെ മുതൽ പന്തൽ തിരുവായുധം എഴുന്നള്ളത്ത്, പൂജ, മരക്കലപാട്ട്, എഴുന്നള്ളത്ത്, പൂരക്കളി പ്രദർശനം എന്നിവയും നടന്നു. തുടർന്ന് പന്തൽ തിരുവായുധം എഴുന്ന ള്ളത്ത്, പൂജ, മരക്കല പാട്ട്,എഴുന്നള്ളത്ത് എന്നിവയും നടന്നു. മൂന്നാം സുദിനമായ ചൊവ്വാഴ്ച രാവിലെ മുതൽ പതിവ്പൂജകളും പരിപാടികളും വൈകുന്നേരം ആറുമണിക്ക് വി.കെ സുരേഷ് ബാബുവിൻ്റെ ആധ്യാത്മിക പ്രഭാഷണവും നടക്കും.
Also Read
![](https://www.channelrb.com/wp-content/uploads/2020/02/srikrishna.jpg)
Sorry, there was a YouTube error.