Categories
അതുല്യ നേട്ടത്തിൽ സന്തോഷ് ശിവൻ; പിയർ ആഞ്ജിനോ പുരസ്‌കാരം നൽകി കാൻ ചലച്ചിത്രമേള ആദരിക്കും, ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഏഷ്യക്കാരൻ
മലയാളിയെ അഭിമാനം
സന്തോഷ് ശിവൻ്റെ ഈ അതുല്യനേട്ടം
Trending News
പ്രശസ്‌ത സിനിമറ്റോഗ്രാഫറും സംവിധായകനുമായ സന്തോഷ് ശിവന് ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്‌കാരം നൽകി വെള്ളിയാഴ്‌ച കാൻ ചലച്ചിത്രമേള ആദരിക്കും.
Also Read
ഇതാദ്യമായാണ് ഒരു ഏഷ്യക്കാരന് ഈ പുരസ്‌കാരം ലഭിക്കുന്നത്. മലയാളിയെ അഭിമാനത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നു സന്തോഷ് ശിവൻ്റെ ഈ അതുല്യനേട്ടം.
2013ലാണ് ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ എക്‌സലൻസ് ഇൻ സിനിമറ്റോഗ്രാഫി പുരസ്‌കാരം കാൻ ഫെസ്റ്റിവലിൽ നൽകാൻ ആരംഭിച്ചത്.
ആധുനിക സൂം ലൈൻസിൻ്റെ പിറവിക്ക് കാരണഭൂതനായ പിയർ ആഞ്ജിനോയുടെ സ്‌മരണയ്ക്കായാണ് പുരസ്‌കാരം. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് സന്തോഷ് ശിവൻ.
Sorry, there was a YouTube error.