Categories
ചലച്ചിത്ര താരങ്ങളായ വിനായകനും അനുമോൾക്കുമെതിരെ സംഘപരിവാർ – കോൺഗ്രസ് സൈബർ ആക്രമണം
വിനായകൻ തന്‍റെ ഫേസ്ബുക്ക് പേജിൽ LDF എന്ന് എഴുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് രാഷ്ട്രീയം പറയരുത് എന്ന ആക്രോശങ്ങൾ.
Trending News
സംസ്ഥാന അവാർഡ് ജേതാവ് നടൻ വിനായകനെതിരെയും നടി അനുമോൾക്കെതിരെയും സമൂഹമാധ്യമങ്ങളിൽ സംഘ പരിവാർ- കോണ്ഗ്രസ് അനുയായികളുടെ ആക്രമണം. വിനായകൻ തന്‍റെ ഫേസ്ബുക്ക് പേജിൽ LDF എന്ന് എഴുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് രാഷ്ട്രീയം പറയരുത് എന്ന ആക്രോശങ്ങൾ.
Also Read
ഇന്നലെ രാത്രി പോസ്റ്റ് ചെയ്ത ചിത്രത്തിന് കോൺഗ്രസ് സംഘ് പരിവാർ സൈബർ അണികൾ നെഗറ്റീവ് കമന്റ് കൊണ്ട് നിറയ്ക്കാൻ ശ്രമിച്ചു. സമാന അനുഭവം തന്നെയാണ് നടി അനുമോൾക്കും ഉണ്ടായത് .
കൊച്ചി കോർപറേഷനിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർത്ഥി സ്റ്റീഫൻ റോബെർട്ടിനും, കൊച്ചി എളംകുളം 54 ആം ഡിവിഷനിൽ മത്സരിക്കുന്ന പൂർണിമ നാരായണനും വിജയാശംസകൾ അറിയിച്ചു കൊണ്ട് അനു മോൾ തന്‍റെ ഫേസ്ബുക് പേജിൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിലും കരുതിക്കൂട്ടിയുള്ള സൈബർ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്.
Sorry, there was a YouTube error.