Categories
സൂര്യ നമസ്കാരം, ചക്രാസനം, ശീർഷാസനം, ട്രീ പോസ്; സംയുക്താ വർമ്മയുടെ വിത്യസ്ത യോഗാ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ
വിന്യാസ യോഗ പൂർത്തീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റും ചിത്രങ്ങളും താരം അടുത്ത കാലത്ത് ആരാധകർക്കായി പങ്കുവച്ചിരുന്നു.
Trending News


യോഗാമുറകൾ അഭ്യാസിക്കുന്ന നടി സംയുക്താ വർമ്മയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. വളരെ കടുപ്പമേറിയ യോഗാഭ്യാസ മുറകൾ പോലും പരിശീലനത്തിലൂടെ അനായാസമായി ചെയ്യുന്ന സംയുക്തയെ വീഡിയോയില്‍ കാണാം.
Also Read

ഫാറ്റ് ബേണിങ്ങിനു വേണ്ടി അധിക സ്റ്റെപ്പുകൾ കൂടി ചേർത്തുള്ള സൂര്യ നമസ്കാരം, ചക്രാസനം, ശീർഷാസനം, ട്രീ പോസ്(വൃക്ഷാസനം) എന്നിവയുടെ വ്യത്യസ്ത യോഗാമുറകളാണ് സംയുക്ത ചെയ്തിരിക്കുന്നത്. യോഗയ്ക്കു വേണ്ടിയുള്ള താരത്തിന്‍റെ ആത്മസമർപ്പണം വ്യക്തമാക്കുന്ന തരത്തിലുള്ള വിഡിയോകൾ പലപ്പോഴും സംയുക്താ വര്‍മ്മ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
മൈസൂരിലെ അഷ്ടാംഗ യോഗശാലയിലാണ് താരം യോഗാമുറകൾ പരിശീലിച്ചത്. വിന്യാസ യോഗ പൂർത്തീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റും ചിത്രങ്ങളും താരം അടുത്ത കാലത്ത് ആരാധകർക്കായി പങ്കുവച്ചിരുന്നു. മൂക്കിലൂടെയുള്ള മ്യൂക്കസും പൊടിയും നീക്കം ചെയ്യുന്ന ഷഡ്ക്രിയയും സംയുക്ത ചെയ്യുന്നുണ്ട്.

Sorry, there was a YouTube error.