Categories
മത്സ്യ മാർക്കറ്റ് ഉണ്ടായിട്ടും വിൽപന പാതയോരത്ത്; മാർക്കറ്റ് തുറന്നു കൊടുക്കണം എന്ന ആവശ്യവുമായി ‘സ്മാർട്ട് വാട്സാപ്പ് കൂട്ടായ്മ’ പരാതി നൽകി
ഇത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് നടക്കുന്നതെന്ന് സ്മാർട്ട് വാട്സാപ്പ് കൂട്ടായ്മ കാസർകോട് പറയുന്നു.
Trending News
Also Read
കാസർകോട്: മുളിയാർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ബോവിക്കാനം ടൗണിൽ മീൻ മാർക്കറ്റ് അടച്ചതിനാൽ മീൻ കച്ചവടം നടക്കുന്നത് റോഡരികിൽ. ഇത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് നടക്കുന്നതെന്ന് സ്മാർട്ട് വാട്സാപ്പ് കൂട്ടായ്മ കാസർകോട് പറയുന്നു.
അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് മീൻ മാർക്കറ്റ് തുറന്നു കൊടുത്ത് അവിടുത്തെ മീൻകച്ചവടം മാർക്കറ്റിലേക്ക് ആക്കുന്നതിനുള്ള അടിയന്തിര നടപടിയെടുക്കണം എന്ന ആവശ്യവുമായി സംഘടന മുളിയാർ ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയതായി സ്മാർട്ട് വാട്സാപ്പ് കൂട്ടായ്മ കൺവീനർ ഹർഷാദ് പൊവ്വൽ അറിയിച്ചു.
Sorry, there was a YouTube error.