Categories
Gulf local news news

സ്വദേശത്തും വിദേശത്തും കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ മാതൃകാപരം;കല്ലട്ര മാഹിൻ ഹാജി

കാസറഗോഡ്: സേവന പ്രവർത്തനങ്ങളും ജീവ കാരുണ്യവും കൊണ്ട് പൊതു മനസ്സിൾ ഇടം പിടിച്ച കെ.എം.സി.സിയുടെ പ്രവർത്തനം. പകരം വെക്കാനില്ലാത്ത സേവനമാണെന്നും
സ്വദേശവും വിദേശവും കർമ്മമണ്ഡലമാക്കി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ നടത്തുന്ന ഇടപെടൽ ലോക മാതൃകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്നതിന് മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള പ്രത്യേകം പരിശീലനം നേടിയ വൈറ്റ് ഗാർഡ് ടീമീന് ദുബൈ കെ.എം.സി.സി.കാസർകോട് ജില്ലാ കമ്മിറ്റി അനുവദിച്ച സേഫ്റ്റി കിറ്റിനുളള ധനസഹായ വിതരണ പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. സേഫ്റ്റി കിറ്റിനുള്ള ദുബൈ കെ.എം.സി.സി.ജില്ലാ കമ്മിറ്റി അനുവദിച്ച ധനസഹായം പ്രസിഡണ്ട് സലാം കന്യാപ്പാടി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂരിന് കൈമാറി. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.എം മുനീർ ഹാജി,ദുബായ് കെ.എം.സി.സി.ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ പ്രസംഗിച്ചു. അബ്ബാസ്ബീഗം,കെ.എം ബഷീർ,അൻവർ കോളിയടുക്കം,റാഫി പ ള്ളിപ്പുറം,എം.ബി ഷാനവാസ്,നൂറുദ്ധീൻ ബെളിഞ്ചം, ബി.എം മുസ്തഫ,സിദ്ധീഖ് സന്തോഷ് നഗർ,സിദ്ധീഖ് ദണ്ഡഗോളി,ഹാരിസ് ബെദിര,അബ്ദുള്ള കുഞ്ഞി കീഴൂർ, അബ്ദുള്ള മാദേരി,അജ്മൽ തളങ്കര,ജലീൽ തുരുത്തി,ശരീഫ് മല്ലത്ത്,സി.ബി ലത്തീഫ് സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *