Categories
local news

കാരുണ്യ ഭവന പദ്ധതി; ഉടുമ്പുന്തല ശാഖ മുസ്‌ലിം ലീഗ് ബൈത്തു റഹ്‌മ വില്ലേജ് ഉദ്ഘാടനം സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും

മുസ്‌ലിം ലീഗ് കമ്മിറ്റി ശാഖയിൽ അസൂയാവഹമായ നിലയിൽ നടപ്പിൽ വരുത്തുന്ന പ്രവർത്തന പദ്ധതികൾ നിരവധിയാണ്.

തൃക്കരിപ്പൂർ: ഉടുമ്പുന്തല ശാഖ മുസ്‌ലിം ലീഗ് നടപ്പിൽ വരുത്തുന്ന ‘സ്വപ്ന പദ്ധതി’ ബൈത്തു റഹ്‌മ വില്ലേജ് ജനുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുറന്നു കൊടുക്കും.

ബൈത്തു റഹ്‌മ വില്ലേജ് കമ്മിറ്റി ചെയർമാൻ വി. കെ ബാവ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ ഭാരവാഹികളായ എ. അബ്ദുറഹ്‌മാൻ, കല്ലട്ര മാഹിൻ ഹാജി അഡ്വ: എൻ ഷംസുദ്ദീൻ എം.എൽ.എ മുഖ്യാതിഥിയാണ്. തൃക്കരിപ്പൂർ പഞ്ചായത്തിലെ രണ്ട് വാർഡുകൾ അടങ്ങുന്ന ഉടുമ്പുന്തല ശാഖ കമ്മിറ്റി നടപ്പിൽ വരുത്തുന്ന ഏറ്റവും വലിയ കാരുണ്യ ഭവന പദ്ധതി സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായതും ജില്ലയിലെ ആദ്യത്തേതുമാണെന്ന് സംഘടനാ പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

തുടക്കത്തിൽ10 കുടുംബങ്ങൾക്ക് വീട് വെക്കാനുള്ള ‘ഭൂമി’ നൽകാനായിരുന്നു തീരുമാനമെങ്കിലും
ഉദാരമദികളുടെയും പ്രവർത്തകരുടെയും അടങ്ങാത്ത ആഗ്രഹ സാഫല്യ പൂർത്തീകരണമെന്നോണമാണ്
‘വീട്’ ഉൾപ്പെടെ നൽകാനുള്ള തീരുമാന ത്തിലെത്തിയതെന്നും അവർ വെളിപ്പെടുത്തി.

ഒന്നാം ഘട്ടമെന്ന നിലയിൽ 10 വീടുകൾ അടങ്ങുന്ന ‘ബൈത്തുറഹ്‌മ വില്ലേജി’ലെ പൂർത്തീകരിച്ച നാല് വീടുകൾ അർഹർക്ക് കൈമാറുകയും രണ്ടു വീടുകൾക്ക് ‘കട്ടിള വെക്കൽ’ കർമ്മവുമാണ് നടക്കുന്നത്. നിരാലംബരായ കുടുംബങ്ങൾക്കും അവരുടെ തലമുറകൾക്കും ‘തണലേ’കുന്ന ഈ വീടുകൾ ഭാവിയിൽ വിൽപ്പനാധികാരമില്ലാതെയാണ് ഭവന കൈമാറ്റം.

സ്വന്തമായി വിലക്ക് വാങ്ങിയ 40 സെന്റ് ഭൂമിയിലാണ് ഈ സ്വപ്നം പൂവണിയുന്നത്. റോഡ്, കുടിവെള്ള സൗകര്യത്തോടു കൂടി 900 സ്ക്വയർ ഫീറ്റിലാണ് ഓരോ വീടും പണിയുന്നത്. സമൂഹത്തിൽ വലിയതോതിൽ പ്രയാസം അനുഭവിക്കുന്ന ‘ഒരു സെന്റ് ഭൂമി’ പോലും സ്വന്തമായി കയ്യിലിരിപ്പില്ലാത്ത ഏറ്റവും അർഹർക്കാണ് ഈ കാരുണ്യ ഗ്രാമത്തിലെ ഭവനങ്ങൾ നൽകുക. അടുത്തഘട്ടം എല്ലാ വീടുകളും പൂർത്തീകരിച്ച് എത്രയും വേഗത്തിൽ അർഹരുടെ കൈകളിലേക്ക് എത്തിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളത്.

എൻ. എ നെല്ലിക്കുന്ന് എം.എൽ.എ , എ. കെ. എം അഷ്റഫ് എം.എൽ.എ, ജില്ല, മണ്ഡലം, പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതാക്കൾ എന്നിവർ സംബന്ധിക്കും . തുടർന്ന് പ്രമുഖ ഗസൽ മാപ്പിളപ്പാട്ടുകാരൻ ഭക്താവർ സിറാജ് നയിക്കുന്ന “ഗസൽ മഹ്ഫിൽ രാവ്” നടക്കും.

ജനുവരി 12 ഉച്ചക്ക് 3 മണിക്ക് വനിതാ ലീഗ് സംഘടിപ്പിക്കുന്ന കുടുംബ സംഗമം ഉണ്ടായിരിക്കും. അഡ്വ. ഫാത്തിമ തഹ് ലിയ മുഖ്യ പ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് കമ്മിറ്റി ശാഖയിൽ അസൂയാവഹമായ നിലയിൽ നടപ്പിൽ വരുത്തുന്ന പ്രവർത്തന പദ്ധതികൾ നിരവധിയാണ്.

കഴിഞ്ഞ 19 വർഷമായി വിശുദ്ധ റമദാനിൽ ‘മുസബഖ’എന്ന പേരിൽ ഉത്തരകേരള ഖുർആൻ പാരായണ മത്സരവും ശാഖയിലെ പാവപ്പെട്ട നിരവധി കുടുംബങ്ങളിലേക്ക് പ്രതിമാസം നൽകി വരുന്ന
പതിനാലാം ഘട്ടത്തിലെത്തിയ ശിഹാബ് തങ്ങൾ സമാശ്വാസ പെൻഷൻ പദ്ധതിയും അതിൽ ചിലത് മാത്രം. നിരവധി റിലീഫ് പ്രവർത്തനങ്ങളും ചികിത്സാ-പഠന- വിവാഹ സഹായ പദ്ധതികളും
അതാത് സമയങ്ങളിൽ കൃത്യമായി നടന്നുവരുന്നു.

പത്രസമ്മേളനത്തിൽ വില്ലേജ് കമ്മിറ്റി ചെയർമാൻ വി. കെ ബാവ, ജനറൽ കൺവീനർ റസാഖ് പുനത്തിൽ ട്രഷറർ എം. അബ്ദുള്ള ഹാജി,വൈസ് ചെയർമാൻ വി. ടി ഷാഹുൽ ഹമീദ്, ശാഖ ലീഗ് ഭാരവാഹികളായ
എം. ടി അബ്ദുറഹ്‌മാൻ, എം. അബ്ദു ഷുക്കൂർ, യാക്കൂബ് പി. എം, എം. കെ മൊയ്തീൻ, എം. എ റഹീം മാസ്റ്റർ,
എന്നിവർ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest