Categories
രാജസ്ഥാനില്‍ റിസോര്‍ട്ട് രാഷ്ട്രീയം; രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചനകള്‍; സച്ചിന് പൈലറ്റ് ബി.ജെ.പിയിലേക്ക്?
മധ്യപ്രദേശില്‍ ചെയ്തതുപോലെ രാജസ്ഥാനിലും അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോത് ആരോപിച്ചിരുന്നു.
Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കും; കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് തന്റെ വിശ്വസ്തരായ എം. എല്‍. എമാര്‍ക്കൊപ്പം ഡല്‍ഹിയില്‍. സച്ചിന് പൈലറ്റ് ഇന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റും തമ്മില്‍ നേരത്തേ തന്നെ അഭിപ്രായഭിന്നതകളുണ്ടായിരുന്നു.
ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സച്ചിന് വ്യക്തമാക്കിയിരുന്നു. തനിക്കൊപ്പം 23 എം. എല്‍.എമാരുണ്ടെന്നാണ് സച്ചിന്റെ അവകാശവാദം. ഗെഹ്ലോട്ടും സച്ചിന് പൈലറ്റും തമ്മിലുളള അഭിപ്രായഭിന്നത മൂലം മധ്യപ്രദേശിലേതുപോലെ സംസ്ഥാനത്തും അധികാരം കൈവിട്ടുപോകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
മധ്യപ്രദേശില്‍ ചെയ്തതുപോലെ രാജസ്ഥാനിലും അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോത് ആരോപിച്ചിരുന്നു. എം.എല്‍.എമാര്‍ക്ക് 15 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് ഗെഹ്ലോത് ആരോപിച്ചത് . ചിലര്‍ക്ക് മറ്റുസഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെയാണ് എം.എല്‍.എമാരുമായി സച്ചിന് പൈലറ്റ് ഡല്‍ഹിയില്‍ എത്തിയത്. തനിക്കൊപ്പം 23 എം.എല്‍.എമാരുണ്ടെന്നാണ് സച്ചിന് അവകാശപ്പെടുന്നത്. എന്നാല്‍ അശോക് ഗെഹ് ലോതും സച്ചിനും തമ്മിലുള്ളത് ചെറിയ തര്‍ക്കങ്ങള്‍ മാത്രമാണെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.
Sorry, there was a YouTube error.