Categories
education Kerala local news news

വിദ്യാര്‍ത്ഥിനിയുടെ മരണം സമഗ്ര അന്വേഷണം വേണം; സ്‌കുള്‍ മാനേജ്‌മെന്റ്

ദേളി(കാസർകോട്): സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കുന്ന ഒരു നിലപാടും സ്ഥാപനത്തിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാവുകയില്ല. വളരെ അച്ചടക്കത്തോടും ധാര്‍മ്മിക അന്തരീക്ഷത്തിലും നടന്നു വരുന്ന സ്‌കൂളില്‍ ഇത്തരം പ്രവണതകള്‍ ഒരിക്കലും വെച്ചു പൊറുപ്പിക്കില്ല. അന്വേഷണവുമായി പോലീസിന് എല്ലാവിധ സഹകരണവും മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

കേന്ദ്ര കമ്മിറ്റി ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. സയന്‍സ് കോളേജ് വര്‍ക്കിംഗ് സെക്രട്ടറി എന്‍.എ അബൂബക്കര്‍ ഹാജി, പി.ടി.എ പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കേന്ദ്ര കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, സ്‌കൂള്‍ മാനേജര്‍ എം.എ അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പള്‍ ഹനീഫ് അനീസ്, അഡ്മിനിസ്‌ട്രേറ്റര്‍ സ്വാദിഖ് ആവളം, സുലൈമാന്‍ ഹാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *