Categories
Gulf local news

എസ്. വൈ. എസ് പുണ്ടൂർ ജി.സി.സി കമ്മറ്റിക്ക് നവസാരഥികൾ; തെരഞ്ഞെടുത്തത് ഓൺലൈനായി നടന്ന ജനറൽ ബോഡി യോഗത്തിൽ

ഓൺലൈനായി നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് മുഹമ്മദ് പുണ്ടൂർ അദ്ധ്യക്ഷത വഹിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് യുണിറ്റ് ജനറൽ സെക്രട്ടറി റഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ദമ്മാം: എസ്. വൈ. എസ് പുണ്ടൂർ യൂണിറ്റ് ജി.സി.സി കമ്മറ്റി നവസാരഥികളെ തെരഞ്ഞെടുത്തു. ഓൺലൈനായി നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് മുഹമ്മദ് പുണ്ടൂർ അദ്ധ്യക്ഷത വഹിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് യുണിറ്റ് ജനറൽ സെക്രട്ടറി റഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജി.സി.സി ഘടകം നാട്ടിലെ കമ്മിറ്റിയുമായി സഹകരിച്ചുകൊണ്ട് ചെയ്തുവരുന്ന സാന്ത്വന- സാംസ്കാരിക പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം തുടർമേഖലയിൽ ഇനിയും കൂടുതൽ പ്രവര്‍ത്തനങ്ങൾ നടത്താൻ സാധിക്കട്ടെ എന്ന് ആശംസിച്ചു.

പുതിയ സംഘടന വർഷത്തേക്കുള്ള ഭാരവാഹികളായി കെ. എം മുഹമ്മദ് (മുഖ്യ രക്ഷാധികാരി), അബ്ദുലഥീഫ് എസ് (പ്രസിഡന്റ്), മൊയ്തീന്‍ കടപ്പ്(ജനറൽ സെക്രട്ടറി), മുഹമ്മദ് അശ്രഫ് കെ. എച്ച് (ഫിനാൻസ് സെക്രട്ടറി), എന്നിവരെയും മറ്റു സമിതി ഭാരവാഹികളായി അബ്ബാസ് കെ.എച്ച് ( പ്രസിഡൻ്റ് ഓർഗൈനസേഷൻ), അഷ്റഫ് എ. കെ( സെക്രട്ടറി ഓർഗനൈസേഷൻ), ബഷീർ സഅദി (പ്രസിഡന്റ് ദഅവ), ഉസ്മാൻ (സെക്രട്ടറി ദഅവ), ഹസൻ പനിയെ( പ്രസിഡന്റ് അഡ്മിൻ), ഷാഫി കടപ്പ് ( സെക്രട്ടറി അഡ്മിൻസ്ട്റേഷൻ), ഹമീദ് പിഎസ്( പ്രസിഡന്റ് വെൽഫേർ), നൗഷാദ് പി.എ(സെക്രട്ടറി വെൽഫേർ), റഊഫ് എസ്എം(പ്രസിഡന്റ് മീഡിയ), അബ്ദുറഹ്മാൻ ബോമ്പെ (സെക്രട്ടറി മീഡിയ), എൻജിനിയർ അബ്ദുൽ കാദർ(പ്രസിഡന്റ് എഡ്യുകേഷൻ), ഇസ്മായിൽ കെ.എസ് (സെക്രട്ടറി എഡ്യുകേഷൻ) എന്നിവരെയും തെരഞ്ഞെടുത്തു.

റസ്സാഖ് മുസ്ലിയാർ പ്രാർത്ഥന നടത്തി. എസ്. വൈ. എസ് യുണിറ്റ് സെക്രട്ടറി അബ്ദുൽ കാദർ എസ്എം തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. ഹുസൈൻ ഹിമമി, എ.കെ അബൂബക്കർ, ഉസ്മാൻ, ഹനീഫ് പനിയെ, തുടങ്ങിയവർ ആശംസകളർപ്പിച്ചു. സെക്രട്ടറി അബ്ബാസ് സ്വാഗതവും പുതിയ സെക്രട്ടറി മൊയ്തീന്‍ നന്നിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *