Categories
local news news

പട്രോളിംഗിനിടെ എസ്.ഐക്ക് അഞ്ചംഗ സംഘത്തിൻ്റെ ക്രൂരമര്‍ദനം; കൈ അടിച്ചൊടിച്ചു, കേസെടുത്ത് അന്വേഷണം തുടങ്ങി

രണ്ടുപേരെ എസ്.ഐ തിരിച്ചറിഞ്ഞിട്ടുണ്ട്

കാസര്‍കോട്: പട്രോളിംഗിനിടെ എസ് ഐക്ക് ക്രൂര മര്‍ദനം. മഞ്ചേശ്വരം എസ്.ഐ പി.അനൂപാണ് ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ചംഗ സംഘത്തിൻ്റെ ക്രൂരമര്‍ദത്തിന് ഇരയായത്. ഉപ്പള ഹിദായത്ത് നഗറില്‍ വച്ചായിരുന്നു അക്രമ സംഭവം.

ഒരു പൊലീസുകാരനെയും കൂട്ടിയാണ് എസ്.ഐ പട്രോളിംഗിന് പോയത്. ഹിദായത്ത് നഗറിന് സമീപത്തെത്തിയപ്പോള്‍ റാേഡരികിൽ അഞ്ചംഗ സംഘം നില്‍ക്കുന്നത് കണ്ട് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ എസ്.ഐ ഇവരെ ചോദ്യം ചെയ്‌തു.

പെട്ടെന്ന് സംഘം ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ എസ്.ഐയുടെ വലതുകൈക്ക് പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി.

അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരെ എസ്.ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ഒരാളുടെ അനധികൃത തട്ടുകട എസ്.ഐ പി.അനൂപ് നേരത്തേ പൂട്ടിച്ചിരുന്നു. ഇതിൻ്റെ വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. ഒഴിപ്പിച്ച തട്ടുകടയ്ക്ക് സമീപത്തായിരുന്നു സംഘം നിന്നിരുന്നത്. അക്രമികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *