Categories
news

ശൈഖ്‌ ഖലിഫ ബിൻ സായിദ് അൽ നഹ്യാൻ; യു.എ.ഇ എന്ന മഹത്തായ രാജ്യം കൂടുതൽ പ്രൗഢിയോടെ മുന്നോട്ട് നയിച്ച ഭരണാധികാരി: കെ.എം.സി.സി

ഇൻഡോ അറബ് ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ എന്നും മുൻഗണന നൽകിയിരുന്നു

ദുബായ്: യു.എ. ഇ യുടെ പ്രസിഡൻറ് ശൈഖ്‌ ഖലിഫ ബിൻ സായിദ് അൽ നഹ്യാൻ്റെ ദേഹവിയോഗം യു. എ.. ഇ എന്ന രാജ്യത്തിന് മാത്രമല്ല പ്രവാസികൾക്കും നികത്താനാകാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത് എന്ന് ദുബായ് കെ. എം. സി.സി കാസർകോട് ജില്ലാ പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി, ആക്ടിങ് പ്രസിഡൻറ് റാഫി പള്ളിപ്പുറം, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടി ആർ, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അഭിപ്രായപ്പെട്ടു.

യു. എ. ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് അൽ നഹ്യാൻ കെട്ടിപ്പടുത്ത യു. എ. ഇ എന്ന മഹത്തായ രാജ്യം കൂടുതൽ പ്രൗഢിയോടെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ രാജ്യത്തിൻ്റെ രണ്ടാമത്തെ പ്രസിഡൻറായ ശൈഖ്‌‌ ഖലീഫ ബിൻ സായിദ് അൽ നഹിയാൻ വഹിച്ച പങ്ക് ഏറെ വലുതാണ്. ലോകത്തിൻ്റെ നാനാഭാഗത്ത് നിന്നുള്ള ലക്ഷക്കണക്കായ പ്രവാസികൾ ജിവിക്കുന്ന യു. എ. ഇ യിൽ ശൈഖ്‌ ഖലീഫ ബിൻ സായിദ് അൽ നഹിയാൻ അടക്കമുള്ള വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ കാണിക്കുന്ന ആതിഥേയത്വവും, കനിവുമാണ് ലോകത്തെ പല രാജ്യങ്ങളിലെയും കുടുംബങ്ങളെ മുമ്പോട്ട് നയിക്കുന്നത്.

ഇൻഡോ അറബ് ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ എന്നും മുൻഗണന നൽകിയിരുന്നുവെന്നും ശൈഖ്‌ ഖലീഫ ബിൻ സായിദ് അൽ നഹിയാൻ നമുക്ക് ചെയ്തു തന്ന സേവനങ്ങൾ പ്രവാസി മലയാളികൾ ഏറെ നന്ദിയോടെ സ്മരിക്കുന്നു എന്നും ദുബായ് കെ.എം. സി സി കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിക, സി. എച് നൂറുദ്ദീൻ കാഞ്ഞങ്ങാട്, റഷീദ് ഹാജി കല്ലിങ്കാൽ, ഇ ബി അഹ്മദ് ചെടേക്കാൽ, അഡ്വ. ഇബ്രാഹിം ഖലീൽ, ഹസൈനാർ ബീജന്തടുക്ക, അബ്ബാസ് കെ. പി കളനാട്, ഫൈസൽ മൊഹ്സിൻ തളങ്കര, സലാം തട്ടാനിച്ചേരി, അഷ്‌റഫ് പാവൂർ, ഹാഷിം പടിഞ്ഞാർ, യൂസുഫ് മുക്കൂട്, ശരീഫ് പൈക തുടങ്ങിയവർ അഭിപ്രായപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *