Categories
news

ആര്‍.എസ്.എസിൻ്റെ ഏകോപന യോഗമായ അഖില ഭാരതീയ സമന്വയ ബൈഠക് പാലക്കാട്; മോഹന്‍ ഭഗവത് അടക്കമുള്ള പ്രമുഖർ പങ്കടുക്കും

പാലക്കാട്: ആര്‍.എസ്.എസിൻ്റെ ഏകോപന യോഗമായ അഖില ഭാരതീയ സമന്വയ ബൈഠക് നാളെ മുതല്‍ പാലക്കാട് വച്ച് നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കടുക്കും. ആര്‍.എസ്.എസിൻ്റെയും വിവിധ ക്ഷേത്ര സംഘടനകളുടെയും പ്രധാന ഭാരവാഹികള്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യം ഒത്തുചേരുന്ന വേദിയാണ് സമന്വയ ബൈഠക്. മൂന്ന് ദിവസമായിട്ടാണ് ബൈഠക് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം പൂനെയിലാണ് സമന്വയ ബൈഠക് നടന്നത്. രാഷ്ട്ര സേവികാ സമിതി, വനവാസി കല്യാണാശ്രമം, വിശ്വഹിന്ദു പരിഷത്ത്, എബിവിപി, ബി.ജെ.പി, ഭാരതീയ കിസാന്‍ സംഘ്, ബി.എം.എസ് അടക്കം എന്നിങ്ങനെ വിവിധ ക്ഷേത്ര സംഘടനകളുടെ ദേശീയ അധ്യക്ഷന്‍, സംഘടനാ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നവരാണ് ബൈഠക്കില്‍ പങ്കെടുക്കുക.

32 സംഘപരിവാര്‍ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ഏകദേശം 320 കാര്യകര്‍ത്താക്കള്‍ സമന്വയ ബൈഠകില്‍ പങ്കെടുക്കുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്കര്‍ പറഞ്ഞു. യോഗത്തില്‍, ഈ സംഘടനകളുടെ പ്രവര്‍ത്തകര്‍ അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും അനുഭവങ്ങളും പരസ്പരം പങ്കുവെക്കും. ബംഗ്ലാദേശില്‍ നടക്കുന്ന സംഭവങ്ങളുള്‍പ്പടെ യോഗം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest