Categories
channelrb special Kerala news trending

ഡി.വൈ.എഫ്.ഐ പ്രവർത്തകൻ്റെ കൊലപാതകം; ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരായ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി; ശിക്ഷ ജനുവരി എഴിന്

കണ്ണൂർ: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ്റെ കൊലപാതകത്തിൽ 10 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നീണ്ട 19 വർഷത്തെ വിചാരണക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. കണ്ണൂർ കണ്ണപുരത്തെ DYFI പ്രവർത്തകൻ റിജിത്തിനെ വധിച്ച കേസിലാണ് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ഇവർക്കുള്ള ശിക്ഷ ജനുവരി എഴിന് വിധിക്കും. 10 പ്രതികളുണ്ടായിരുന്ന ഈ കേസിൽ നിലവിൽ 9 പ്രതികളാണുള്ളത്. വി.വി സുധാകരൻ, കെ.ടി ജയേഷ്, സി.പി രജിത്ത്, പി.പി അജീന്ദ്രൻ, ഐ.വി അനിൽ, പി.വി ശ്രീകാന്ത്, വി.വി ശ്രീജിത്ത്, പി.പി രാജേഷ്, പി.വി ഭാസ്കരൻ എന്നിവരാണ് പ്രതികൾ. കേസിലെ മൂന്നാം പ്രതിയായിരുന്ന കെ.ടി അജേഷ് വിചാരണക്കിടെ മരിച്ചിരുന്നു. 2005 ഒക്ടോബർ 3നായിരുന്നു കേസിന്നാസ്പദമായ സംഭവം. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് റീജിത്തിൻ്റെ അമ്മ ജാനകി പറഞ്ഞു. വിധിക്കായി നീണ്ട 19 വർഷവും മൂന്നു മാസവും കാത്തിരിക്കേണ്ടി വന്നു. 17 വർഷം വരെ അച്ഛൻ കാത്തിരുന്നു. 2 വർഷം മുമ്പ് അച്ഛൻ മരിച്ചു. ഇപ്പോൾ തനിച്ചായെന്നും മറ്റൊന്നും പറയാനില്ലെന്നും അമ്മ പറഞ്ഞു. വിധി കേൾക്കാൻ അച്ഛനില്ലാതെ പോയെതിൽ ദുഖമുണ്ടെന്ന് സഹോദരിയും പ്രതികരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest