Categories
50 കോടി ക്ലബ്ബിൽ ഇടംനേടി ‘രോമാഞ്ചം’; നേട്ടം സ്വന്തമായത് റിലീസ് ചെയ്ത് 23ാം ദിവസം
ഫെബ്രുവരി മൂന്നിനാണ് ചിത്രം തിയറ്ററിൽ എത്തിയത്. 1.75 കോടി മുതൽ മുടക്കിൽ ഇറങ്ങിയ ചിത്രമാണ് വൻ നേട്ടം സ്വന്തമാക്കിയത്.
Trending News
സൂപ്പർതാരങ്ങൾ ഇല്ലാതെ തിയറ്ററിൽ എത്തിയ ബോക്സ് ഓഫിസിനെ അമ്പരപ്പിച്ച ചിത്രങ്ങൾ ഏറെയാണ്. നവാഗതനായ ജിത്തു മാധവൻ്റെ രോമാഞ്ചവും അതേവഴിയിലാണ്. മികച്ച വിജയം നേടി മുന്നേറുകയാണ് ചിത്രം. നാലാം വാരത്തിലും തിയറ്ററിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോൾ 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം.
Also Read
റിലീസ് ചെയ്ത് 23ാം ദിനമാണ് രോമാഞ്ചം നേട്ടം കൈവരിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫെബ്രുവരി മൂന്നിനാണ് ചിത്രം തിയറ്ററിൽ എത്തിയത്. 1.75 കോടി മുതൽ മുടക്കിൽ ഇറങ്ങിയ ചിത്രമാണ് വൻ നേട്ടം സ്വന്തമാക്കിയത്. ആദ്യ 10 ദിവസത്തിൽ കേരളത്തിൽ നിന്ന് മാത്രം ചിത്രം 14 കോടിയിലേറെ നേടിയതായായിരുന്നു പുറത്തെത്തിയ റിപ്പോർട്ടുകൾ. ഏറ്റവും പുതിയ കണക്ക് പ്രകാരം 23 ദിവസം കൊണ്ട് കേരളത്തിൽ നിന്നു മാത്രം ചിത്രം 30 കോടി നേടിയിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 3 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് 17 കോടിയും. ഇതെല്ലാം ചേർത്ത് ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 50 കോടി ക്ലബ്ബിൽ എത്തിയെന്നാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാർ പുറത്തുവിടുന്ന റിപ്പോർട്ട്. കേരളത്തിൽ 144 സ്ക്രീനുകളിലായിരുന്നു റിലീസ്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയിലൂടെ ബോക്സ് ഓഫിസ് പിടിച്ച ചിത്രം നാലാം വാരത്തിൽ എത്തിനിൽക്കുമ്പോൾ 197 സ്ക്രീനുകളിലാണ് പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഈ വാരം മലയാളത്തിൽ നിന്ന് 9 പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യപ്പെട്ടിട്ടും അത് രോമാഞ്ചത്തിനെ കളക്ഷനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. സൗബിൻ ഷാഹിറിനും അർജുൻ അശോകനും ചെമ്പൻ വിനോദിനുമൊക്കെയൊപ്പം ഒരുനിര പുതുമുഖങ്ങളുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.
Sorry, there was a YouTube error.