Categories
Kerala news

ക്ഷേത്രത്തില്‍ ഭഗവാനെ തൊഴുത് വണങ്ങി കവര്‍ച്ച; കള്ളന്‍ അറസ്റ്റില്‍

തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവ മോഷ്ടിച്ച്‌ കള്ളന്‍

ആലപ്പുഴ: ക്ഷേത്രത്തില്‍ ഭഗവാനെ തൊഴുത് വണങ്ങിയ ശേഷം കവര്‍ച്ച നടത്തിയ കള്ളന്‍ അറസ്റ്റ്. മാവേലിക്കരയില്‍ നിന്നുമാണ് രാജേഷ് എന്നയാള്‍ അറസ്റ്റിലായത്. കവര്‍ച്ച പോയ സ്വര്‍ണ ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. ആലപ്പഴയിലെ അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് വെള്ളിയാഴ്‌ച പുലര്‍ച്ചെയോടെ ആയിരുന്നു മോഷണം നടന്നത്.

തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവയാണ് ക്ഷേത്രത്തിന്‍റെ നിന്ന് കവര്‍ച്ച പോയത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ച്‌ മുഖംമൂടിയുമിട്ടാണ് ദൃശ്യങ്ങളില്‍ കള്ളനെ കാണാനാകുന്നത്. ശ്രീകോവിലിലെത്തിയ കള്ളൻ ഭഗവാനെ തൊഴുത് വണങ്ങുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്ന് തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവ മോഷ്ടിച്ച്‌ കള്ളന്‍ കടന്നു കളയുകയായിരുന്നു. പത്ത് പവൻ സ്വര്‍ണ ആഭരണങ്ങള്‍ കവര്‍ച്ച പോയെന്നാണ് അധികൃതര്‍ പറയുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *