Categories
local news

ഉപ്പള എസ്എസ് ഗോൾഡ് റിപ്പയറിംഗ് സ്ഥാപനത്തിലെ കവർച്ച; തമിഴ്നാട് സ്വദേശികളായ മൂന്ന് പ്രതികള്‍ പിടിയില്‍

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശനുസരണം കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

കാസര്‍കോട്: ഉപ്പളയിലെ എസ്എസ് ഗോൾഡ് റിപ്പയറിങ് കടയുടെ പൂട്ട് പൊളിച്ചു അകത്തു കടന്നു ഉരുക്കുന്നതിനായി വെച്ചിരുന്ന ഏകദേശം 2 കിലോ വെള്ളിയും 65 ഗ്രാം സ്വർണവും കവർന്ന പ്രതികളായ മൂന്ന്തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശികളായ നാമക്കല്‍ ബോയര്‍ സ്ട്രീറ്റില്‍ സെല്ലമുത്തുവിന്‍റെ മകന്‍ മുരുകേശന്‍(46), കോയമ്പത്തൂര്‍ പൊത്തന്നൂരില്‍ മുഹമ്മദിന്‍റെ മകന്‍ അലി എന്ന സൈദലി (59), കോയമ്പത്തൂര്‍ നല്ലൂര്‍ പുത്തു കോളനിയില്‍ സുബ്രഹ്‌മണ്യന്‍റെ മകന്‍ രാജന്‍ എന്നിവരാണ് അറസ്റ്റിലായത്.

കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശനുസരണം കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികൾ അന്തർ സംസ്ഥാന കവർച്ച സംഘത്തിൽ പെട്ടവരാണ്. ഇവർക്ക് കേരളത്തിൽ ഹെമാംബിക നഗർ , അയ്യന്തോ., കടുത്തുരുത്തി .മുക്കം, തിരുവമ്പാടി എന്നീ പോലീസ് സ്റ്റേഷനുകളിലും കർണാടകത്തിൽ പുത്തൂർ സ്റ്റേഷനിലും തമിഴ്നാടിൽ മുത്തുപ്പേട്ട. തിരിച്ചംകോഡ് എന്നിവടങ്ങളിലും കേസുകൾ ഉണ്ട്.

ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡിൽ മഞ്ചേശ്വരം എസ്.ഐ രാഘവൻ, എസ്.ഐ ബാലകൃഷ്ണൻ സി.കെ. എസ്.ഐ നാരായണൻ നായർ. എ.എസ്.ഐ ലക്ഷ്മി നാരായണൻ.സി.പി.ഓ ശിവകുമാർ. സി.പി.ഓമാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല. എസ്, സുഭാഷ് ചന്ദ്രൻ, വിജയൻ. നിതിൻ സാരങ്, രഞ്ജിഷ്. ജയേഷ് എന്നിവർ ഉണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *