Categories
Kerala local news news

റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്‌തു; ശരീരം അഴുകിയിരുന്നില്ലെന്ന് മൃതദേഹം പുറത്തെടുത്ത അബ്‌ദുള്‍ അസീസ്, ഭര്‍ത്താവ് കാസര്‍കോട് സ്വദേശി മെഹ്‌നാസിനെതിരെ അന്വേഷണം കടുപ്പിച്ച് പോലീസ്

അന്വേഷണം കടുപ്പിച്ച് പോലീസ് നടപടികൾ ആരംഭിച്ചു. മെഹ്‌നാസിനെയും സുഹൃത്തിനെയും ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ്

കോഴിക്കോട് / കാസർകോട്: റിഫ മെഹ്‌നാസിൻ്റെ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് പാവണ്ടൂര്‍ ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് റിഫ മെഹ്‌നാസിൻ്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മാറ്റുകയായിരുന്നു. നല്ലരീതിയില്‍ എംബാം ചെയ്‌തിരുന്നതിനാല്‍ കാര്യമായി അഴുകിയിരുന്നില്ലെന്ന് മൃതദേഹം പുറത്തെടുത്ത അബ്‌ദുള്‍ അസീസ് അറിയിച്ചു.

ദുബായില്‍ കരാമയില്‍ ഒരു പര്‍ദാ ഷോപ്പില്‍ ജോലി നോക്കിയിരുന്ന വ്ളോഗറും യൂട്യൂബറുമായ റിഫ മരണം നടന്ന ദിവസം രാത്രി ഒമ്പതിന് രണ്ട് വയസുകാരന്‍ മകനെയും മാതാപിതാക്കളെയും വീഡിയോകോള്‍ ചെയ്‌ത് സംസാരിച്ചിരുന്നു. ഈ സമയം സന്തോഷവതിയായി കാണപ്പെട്ട റിഫ പി‌റ്റേന്ന് താമസസ്ഥലത്ത് മരിച്ച വിവരമാണ് നാട്ടിലറിഞ്ഞത്.

മരണം നടന്ന് രണ്ട് ദിവസത്തിനകം നാട്ടിലെത്തിച്ച മൃതദേഹം ദുബായില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തിയതായും ഉടന്‍ മറവ് ചെയ്യണമെന്നും ഭര്‍ത്താവ് കാസര്‍കോട് സ്വദേശി മെഹ്‌നാസ് വീട്ടുകാരോട് ട്ടിരുന്നതായും മകളെ ശാരീരികവും മാനസികമായും ഉപദ്രവിച്ചിരുന്നതായി മെഹ്‌നാസിനെതിരെ റിഫയുടെ വീട്ടുകാര്‍ പരാതിപ്പെട്ടു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

രിഫയുടെ ഭർത്താവ് കാസര്‍കോട് സ്വദേശി മെഹ്‌നാസിതിരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനും ആത്മഹത്യാപ്രേരണാ കുറ്റത്തിനുമാണ് കേസ്. രിഫയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം കടുപ്പിച്ച് പോലീസ് നടപടികൾ ആരംഭിച്ചു. മെഹ്‌നാസിനെയും സുഹൃത്തിനെയും ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest