Categories
കേരളത്തിന്റെ ആരോഗ്യ മേഖല ലോകത്തിലെ തന്നെ ഏറ്റവും മികച്ചത്; പ്രശംസയുമായി നടി രഞ്ജിനി
ആ മുതിര്‍ന്ന ദമ്പതികള്‍ കൊവിഡ് 19 മുക്തരായി ആശുപത്രി വിടുന്ന കാഴ്ച ഒരുപാട് സന്തോഷം നല്കി. നമ്മുടെ ആരോഗ്യ മേഖലയ്ക്ക് സല്യൂട്ട്.
Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി; വെള്ളിക്കോത്ത് സ്കൂളിൽ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു
കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗമുക്തി നേടിയത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ മികവാണ് കാണിക്കുന്നതെന്ന് നടി രഞ്ജിനി. നമ്മുടെ ആരോഗ്യ മേഖലയ്ക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന് പ്രഖ്യാപിക്കാന്‍ കഴിയുമെന്നും ലോക രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള സ്വന്തം അനുഭവം വച്ച് അങ്ങനെയാണ് താന്‍ വിശ്വസിക്കുന്നതെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.
Also Read
രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
“ആ മുതിര്‍ന്ന ദമ്പതികള്‍ കൊവിഡ് 19 മുക്തരായി ആശുപത്രി വിടുന്ന കാഴ്ച ഒരുപാട് സന്തോഷം നല്കി. നമ്മുടെ ആരോഗ്യ മേഖലയ്ക്ക് സല്യൂട്ട്. ലോകത്തിലെ ഏറ്റവും മികച്ചതെന്ന് നമ്മുടെ ആരോഗ്യ മേഖലയെക്കുറിച്ച് അഭിമാനപൂര്‍വ്വം നമുക്ക് പ്രഖ്യാപിക്കാം. വിദേശത്ത് താമസിച്ചതിന്റെയും യാത്ര ചെയ്തതിന്റെയും സ്വന്തം അനുഭവത്തില്‍, ഏറ്റവും മികച്ച ചികിത്സാരംഗം കൊണ്ട് അനുഗ്രഹീതമാണ് കേരളമെന്ന് ഞാന്‍ പറയും.
വിദഗ്ധര്‍ ഇവിടെ പടിവാതില്‍ക്കലുള്ളപ്പോള്‍ പലരും ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നത് എന്തിനാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം നന്ദി. മറ്റ് ജീവനക്കാരെയും വിസ്മരിക്കുന്നില്ല. വെല്‍ ഡണ്‍. ഇതുപോലെ പ്രവര്‍ത്തിക്കുന്നത് തുടരുക. നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ വീട്ടിലിരിക്കും”, രഞ്ജിനി കുറിച്ചു.
Sorry, there was a YouTube error.