Categories
local news

സാഹിത്യരചനയിലുടെ സമൂഹത്തിന് കരുത്തേകിയ പ്രതിഭാശാലികളെ അനുസ്മരിക്കുന്നത് പുതിയ തലമുറയ്ക്ക് ഉത്തേജനം പകരും: മന്ത്രി വി. എന്‍ വാസവന്‍

വായന സര്‍ഗാത്മക പ്രവര്‍ത്തനമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സാഹിത്യവിമര്‍ശകന്‍ ഇ.പി രാജഗോപാലന്‍ പറഞ്ഞു.

കാസര്‍കോട്: സാമൂഹിക പുരോഗതിക്ക് സാഹിത്യരചനയിലൂടെ കരുത്തു പകര്‍ന്ന പ്രതിഭാശാലികളെ അനുസ്മരിക്കുന്നതിന് വായന പക്ഷാചരണത്തിലൂടെ സാധിക്കുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ പറഞ്ഞു.ജില്ലാതല വായന പക്ഷാചരണം തടിയന്‍ കൊവ്വല്‍ കൈരളി ഗ്രന്ഥാലയത്തില്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പി. എന്‍ പണിക്കറിന്‍റെ ചരമദിനം മുതല്‍ ജൂലൈ ഏഴിന് .ഐ. വി ദാസിന്‍റെ ജന്മദിനം വരെയാണ് പക്ഷാചരണം. പൊന്‍കുന്നം വര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍, പി. കേശവദേവ് തുടങ്ങിയ തൂലിക വിമോചനത്തിന് ആയുധമാക്കിയ പ്രതിഭാശാലികളെയും അനുസ്മരിക്കുന്നത് പുതിയ തലമുറയ്ക്ക് ഉത്തേജനം പകരുമെന്ന് മന്ത്രി പറഞ്ഞു.

വായന സര്‍ഗാത്മക പ്രവര്‍ത്തനമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സാഹിത്യവിമര്‍ശകന്‍ ഇ.പി രാജഗോപാലന്‍ പറഞ്ഞു. വാക്കുകള്‍ക്ക് അര്‍ത്ഥം നിര്‍മിക്കുന്നത് വായനക്കാരാണ്. എഴുത്തുകാരെ നിലനിര്‍ത്തുന്നത് വായനക്കാരാണ് വായിക്കാത്തവരുടെ ലോകം തീരെ ചെറുതാണ്. സ്വേഛാധിപതികള്‍ വായനയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *