Categories
national news

നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിക്ക് പതാക തയ്യാറായി; തമിഴക വെട്രി കഴകത്തിൻ്റെ പതാകയും രണ്ട് ആനകളും, കൂടുതൽ അറിയാം..

ചെന്നൈ: തമിഴ് സിനിമാലോകത്തെ അതികായകൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് പുതിയ പതാക പുറത്തിറക്കി. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച നടൻ വിജയ് 2026 ലെ നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് പുതിയ പതാകയും ഓഫീസും അടക്കം പിന്നണി പ്രവർത്തനം വിജയ് വേഗത്തിലാക്കിയത്. അടുത്ത നവംബറിൽ രാഷ്ട്രീയ സമ്മേളനം നടത്താനാണ് വിജയുടെ തീരുമാനം. വ്യാഴാഴ്‌ച രാവിലേ പുറത്തിറക്കിയ പതാക ഒരു രാഷ്ട്രീയ പതാക മാത്രമല്ല തമിഴരുടെ എല്ലാവരുടെയും പതാകയാണെന്ന നിലപാടാനാണ് വിജയി സ്വീകരിച്ചത്. എല്ലാവരെയും കൂടെ കൂട്ടാനുള്ള എല്ലാ അടവും വിജയ് പയറ്റുകയാണ്. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് വിജയ് പുറത്തിറക്കിയ പാർട്ടി പതാക. ചെന്നൈയിലെ പാർട്ടി ഓഫീസിൽ പതാക ഉയർത്തിയ വിജയ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രതിജ്ഞയും ചൊല്ലി. തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയർത്താനും പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. സംഗീതജ്ഞൻ എസ്‌ തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും ചടങ്ങിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. തമിഴ് ജനത സിനിമാ താരങ്ങളെ രാഷ്ട്രീയത്തിലും സ്വീകരിച്ച പാരമ്പര്യമുള്ളവരാണ്. അതിനാൽ അവരുടെ മനസ്സിൽ കൂട് കൂട്ടി അടുത്ത മുഖ്യമന്ത്രി പദത്തിനായുള്ള ശ്രമമാണ് വിജയ് നടത്തുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest