Categories
international

യുദ്ധത്തിൽ പോരാടാൻ പീരങ്കി ഷെല്ലുകളും ആയുധങ്ങളും നൽകി; പകരമായി ലഭിച്ചത് 24 കുതിരകൾ; ഉത്തര കൊറിയൻ തലവനായ കിം ജോങ് ഉന്നിന് ലഭിച്ച സമ്മാന വിശേഷം ലോകം അറിയുമ്പോൾ..

ഡൽഹി: കൊടുക്കൽ വാങ്ങലുകൾ എല്ലാം രാജ്യങ്ങൾ തമ്മിൽ പതിവാണെങ്കിലും റഷ്യയും ഉത്തര കൊറിയയും തമ്മിൽ ഉള്ള ആ ബന്ധം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ ഉത്തര കൊറിയൻ തലവനായ കിം ജോങ് ഉന്നിന് നൽകിയ സമ്മാനത്തിൻ്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. യുക്രെയ്നെതിരായ യുദ്ധത്തിൽ പീരങ്കി ഷെല്ലുകളും ആയുധങ്ങളും ഉത്തര കൊറിയ നൽകിയതിൽ ആദരസൂചകമായി പുടിൻ കിമ്മിന് പകരമായി നൽകിയ സമ്മാനമാണ് ഈ വാർത്തകളിലെ താരം. 24 കുതിരകളെയാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ കിം ജോങ് ഉന്നിന് സമ്മാനമായി നൽകിയത്.

സൺഗ്ലാസും സ്വർണ്ണ ചെയിനും പട്ടാള ഉടുപ്പും ധരിച്ച് കുതിരപ്പുറത്ത് സഞ്ചരിക്കുന്ന പുടിൻ്റെ ഫോട്ടോയും പ്രശസ്തമാണ്. ഇതിന് മുൻപ് ജൂണിൽ കിം പുടിന് വേട്ട നായ്ക്കളുടെ പ്രാദേശിക ഇനമായ ഒരു ജോടി പുങ്‌സാൻ നായ്ക്കളെ സമ്മാനമായി നൽകിയിരുന്നു. ഓഗസ്റ്റിൽ പുടിൻ കിമ്മിന് 447 ആടുകളും സമ്മാനമായി നൽകിയിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള സ്നേഹ ബന്ധത്തിൻ്റെ സൂചനയായാണ് ഇതെല്ലാം വിലയിരുത്തപ്പെടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ ബന്ധവും ഇതിനിടയിൽ ശക്തിപ്പെട്ടിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *