Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
ഇന്‍സ്റ്റഗ്രാമില്‍ മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്. ‘ഫാന്‍സ് കോള്‍ മി തമന്ന’ എന്ന അക്കൗണ്ടാണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. പെണ്‍കുട്ടി ഇതിന് മുമ്പ് കഞ്ചാവ് കേസിലടക്കം പ്രതി ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
Also Read
തമിഴ്നാട് വിരുദുനഗര്‍ സ്വദേശിനി വിനോദിനി എന്ന തമന്ന (23)യെയാണ് പൊലീസ് അന്വേഷിക്കുന്നത്. മാരകായുധങ്ങളുമായാണ് പെണ്‍കുട്ടി മിക്ക വീഡിയോകളിലും എത്തിയിരുന്നത്. 2021 ലാണ് വിനോദിനിക്കെതിരെ കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രാഗ ബ്രദേഴ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലും യുവതി സജീവമായിരുന്നു.
ക്രിമിനല്‍ സംഘത്തില്‍പ്പെട്ട യുവാക്കളാണ് ഈ പേജില്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു. വീഡിയോ പോസ്റ്റ് ചെയ്യുന്നതിലൂടെ എതിര് സംഘങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. സമ്പന്ന വീട്ടിലെ ആണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരില്‍ നിന്നും പണം തട്ടുന്നത് യുവതിയുടെ പതിവാണ്.
പെണ്‍കുട്ടിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ ഇത്തരത്തില്‍ മാരകായുധങ്ങളുമായി വീഡിയോകള്‍ എടുത്ത് പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Sorry, there was a YouTube error.