Categories
local news

വെള്ളിക്കോത്ത് സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണവും വയനാടിനായ് സ്നേഹ ദീപ പ്രകാശനവും നടന്നു

വെള്ളിക്കോത്ത് (കാഞ്ഞങ്ങാട്): ഹിരോഷിമ -നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിൻ്റെ ഭാഗമായി പ്രത്യേക അസംബ്ലിയിൽ ഫ്ലാഷ് മോബ്, യുദ്ധവിരുദ്ധ ഗാനം, യുദ്ധവിരുദ്ധ സന്ദേശം, സഡാക്കൊ കൊക്ക് പ്രദർശനം എന്നിവയും നടന്നു. തൻ്റെ സമ്പാദ്യ കുടുക്കയിലെ പണം വയനാട് ദുരിതാശ്വനിധിയിലേക്ക് സംഭാവന നൽകിയ 6 ബി ക്ലാസിലെ കുട്ടികളായ ദേവാർശിഷ്, ദേവാശ്മി എന്നിവരെ ചടങ്ങിൽ വച്ച് അനുമോദിച്ചു.

വയനാട് പ്രകൃതി ക്ഷോഭത്തിൽ നമ്മെ വിട്ടുപോയ സഹോദരങ്ങളുടെ ആത്മശാന്തിക്കായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി ചേർന്ന് സ്നേഹദീപം കൊളുത്തി പുഷ്പാർച്ചന നടത്തി. ഒപ്പം വയനാട്ടിൽ പൊലിഞ്ഞവരുടെ ആത്മശാന്തിക്കായി സാന്ത്വന സന്ദേശവും സാന്ത്വന ഗീതവും അവതരിപ്പിച്ചു. ചടങ്ങിൽ വച്ച് ജൂനിയർ റെഡ് ക്രോസ് വെള്ളിക്കോത്ത് യൂണിറ്റ് വയനാട് ദുരിതബാധിതർക്കായി ശേഖരിച്ച തുക കുട്ടികൾ പ്രധാനാധ്യാപിക സരള ചെമ്മഞ്ചേരിക്ക് കൈമാറി. ചടങ്ങിൽ സീനിയർ ടീച്ചർഎ. സി അമ്പിളി ,പി.ടി.എ പ്രസിഡണ്ട് എസ്. ഗോവിന്ദരാജ് , വൈസ് പ്രസിഡണ്ട് കെ. വിദ്യാധരൻ എന്നിവർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *