Categories
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
Trending News


കാഞ്ഞങ്ങാട്: നിത്യോപയോഗ സാധന വിപണന രംഗത്തും ടെക്സ്റ്റൈൽ രംഗത്തും കാഞ്ഞങ്ങാടിന് അഭിമാനമായി തിളങ്ങി നിൽക്കുന്ന റിയൽ ഹൈപ്പർമാർക്കറ്റ് പുതു വര്ഷം പ്രമാണിച്ച് കൗൺസിലർമാർക്ക് സ്വീകരണം ഒരുക്കി. കാഞ്ഞങ്ങാട് നഗരസഭയിലെ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണമാണ് ഒരുക്കിയത്. ചടങ്ങിൽ ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ക്രിസ്തുമസ്, ന്യൂ ഇയർ സമ്മാനങ്ങളും വിതരണം നടന്നു. സമ്മാന വിതരണം വനിതാ കൗൺസിലർമാർ നടത്തിയതും ചടങ്ങിന് മാറ്റു കൂട്ടി. വിജയികളായിട്ടുള്ള ഉപഭോക്താക്കൾക്ക് നോൺസ്റ്റിക്കുകൾ, ഡിന്നർ സെറ്റ് എന്നീ സമ്മാനങ്ങളാണ് നൽകിയത്. വനിതാ കൗൺസിലർമാരായ ശോഭന, കെ.ലത, കെ.പ്രഭാവതി, കെ.വി.സരസ്വതി, ഫൗസിയ ഷെരീഫ്, കെ.വി.സുശീല, കെ.വി മായാകുമാരി, എ.കെ ലക്ഷ്മി തുടങ്ങിയവരും റിയൽ ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ സി.പി.ഫൈസൽ, ശ്രീജേഷ്, പി.ആർ.ഒ മൂത്തൽ നാരായണൻ എന്നിവർ സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.