Categories
entertainment national

ബി.ജെ.പി ടിക്കറ്റ് നൽകിയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാർ: രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന സൂചന നൽകി കങ്കണ

പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും പ്രതിയോഗികളാണെന്നത് സങ്കടകരമാണ്. പക്ഷേ, തനിക്ക് എതിരാളിയില്ലെന്ന് മോദിജിക്ക് അറിയാം

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് മത്സരിക്കാൻ താൻ തയ്യാറാണെന്ന് നടി കങ്കണ റണാവത്ത് . ജനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ, ബി.ജെ.പി ടിക്കറ്റ് നൽകിയാൽ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണെന്ന് താരം പറഞ്ഞു. രാഷ്ട്രീയത്തിൽ ചേരുമെന്ന സൂചനയും കങ്കണ നൽകി.

രാഷ്ട്രീയത്തിൽ പ്രവേശിച്ച് പൊതുസേവനം ചെയ്യാൻ തയ്യാറാണോ എന്ന ചോദ്യത്തിന്, എല്ലാത്തരം പങ്കാളിത്തത്തിനും താൻ തയാറാണെന്ന് നടി മറുപടി നൽകി. ഹിമാചൽ പ്രദേശിലെ ആളുകൾ തനിക്ക് സേവിക്കാൻ അവസരം നൽകിയാൽ അത് വളരെ മികച്ചതായിരിക്കുമെന്നും താരം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച താരം അദ്ദേഹത്തെ ‘മഹാപുരുഷ്’ എന്ന് വിളിക്കുകയും ചെയ്തു. “പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും പ്രതിയോഗികളാണെന്നത് സങ്കടകരമാണ്. പക്ഷേ, തനിക്ക് എതിരാളിയില്ലെന്ന് മോദിജിക്ക് അറിയാം”- എന്നും കങ്കണ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *