Categories
news

അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ വിമാനത്തില്‍ പിറന്ന കുഞ്ഞിന് പേര് ‘റീച്ച്’; ഇവള്‍ ഇനി അറിയപ്പെടുക വിമാനത്തിന്‍റെ കോഡ് നാമത്തില്‍

അമേരിക്കന്‍ യൂറോപ്യന്‍ കമാന്‍ഡ് മേധാവി ജനറല്‍ ടോഡ് വോള്‍ട്ടേഴ്‌സാണ് കുഞ്ഞിന് റീച്ച് എന്ന് പേരിടാന്‍ മാതാപിതാക്കള്‍ തീരുമാനിച്ച കാര്യം അറിയിച്ചത്.

അഫ്ഗാനില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനെത്തിയ അമേരിക്കന്‍ സൈനിക വിമാനത്തില്‍ അഫ്ഗാന്‍ യുവതിക്ക് സുഖപ്രസവം. വിമാനത്തിന്‍റെ പേര് തന്നെ കുഞ്ഞിന് നല്‍കുകയും ചെയ്തു. അമേരിക്കയുടെ സൈനിക വിമാനത്തിന്‍റെ പേരായ റീച്ച് എന്നാകും ഈ കുഞ്ഞ് ഇനി അറിയപ്പെടുക.

റീച്ച് 828 എന്ന സൈനിക വിമാനത്തിലാണ് ഈ കുഞ്ഞിന്‍റെ കുടുംബം സുരക്ഷിതമായി എത്തിയത്. അമേരിക്കന്‍ യൂറോപ്യന്‍ കമാന്‍ഡ് മേധാവി ജനറല്‍ ടോഡ് വോള്‍ട്ടേഴ്‌സാണ് കുഞ്ഞിന് റീച്ച് എന്ന് പേരിടാന്‍ മാതാപിതാക്കള്‍ തീരുമാനിച്ച കാര്യം അറിയിച്ചത്.

ജര്‍മ്മനിയിലെ സൈനിക ആസ്ഥാനത്തേക്കാണ് ഈ കുഞ്ഞിന്‍റെ കുടുംബം ഇപ്പോള്‍ എത്തിയിട്ടുള്ളത്. വിമാനത്തിനുള്ളില്‍ വച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ സഹായിക്കാന്‍ വിമാനം ലാന്റ് ചെയ്ത ഉടന്‍ തന്നെ വൈദ്യസംഘം എത്തി. ഇവര്‍ വിമാനത്തിന്‍റെ കാര്‍ഗോ ഭാഗത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റീച്ചും മാതാപിതാക്കളും അവര്‍ക്കൊപ്പമുള്ളവരും ഇനി അമേരിക്കയിലേക്ക് പോകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest