Categories
local news news

രാവണേശ്വരം വെൽഫെയർ അസോസിയേഷൻ്റെ (ആർ.ഡബ്ലിയു.എ) നേതൃത്വത്തിൽ അനുമോദനവും ഉപഹാര വിതരണവും കുടുംബ സംഗമവും നടന്നു

കാഞ്ഞങ്ങാട്: യു.എ.ഇ നിവാസികളായ രാവണേശ്വരത്തുകാരുടെ പൊതു വേദിയായ രാവണേശ്വരം വെൽഫെയർ അസോസിയേഷൻ (ആർ.ഡബ്ല്യു.എ) വർഷങ്ങളായി നടത്തിവരുന്ന അനുമോദനവും ഉപഹാര വിതരണവും മെമ്പർമാരുടെ കുടുംബാംഗങ്ങളുടെ കുടുംബ സംഗമവും രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. 2023 -24 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച കുട്ടികൾക്കും മുക്കൂട് ജി.യു.പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ നിന്നും മികവ് തെളിയിച്ച കുട്ടികൾക്കും ആർ.ഡബ്ലിയു.എ മെമ്പർമാരുടെ കുട്ടികൾക്കുള്ള അനുമോദനവും ഇതോടനുബന്ധിച്ച് നടന്നു. പരിപാടി കേന്ദ്ര സാംസ്കാരിക വകുപ്പ് സീനിയർ ഫെലോയും കവിയും ദൃശ്യമാധ്യമപ്രവർത്തകനുമായ നാലപ്പാടം പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ആർ.ഡബ്ല്യു.എ പ്രസിഡണ്ട് പി.മഞ്ജുനാഥ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി. മിനി രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ, പി.ടി.എ പ്രസിഡണ്ട് പി.രാധാകൃഷ്ണൻ, ആർ.ഡബ്ല്യു.എ യു.എ.ഇ എക്സിക്യൂട്ടീവ് മെമ്പർ എ. പ്രിയേഷ്, എ രാഘവൻ, സി.ബാലൻ എന്നിവർ സംസാരിച്ചു. ആർ.ഡബ്ലിയു. എ ലൈഫ് മെമ്പർഷിപ്പ് കാർഡിൻ്റെ വിതരണം സി ബാലൻ നിർവഹിച്ചു. എം.ബാലകൃഷ്ണൻ്റെ ചികിത്സ സഹായം ചടങ്ങിൽ വച്ച് ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി. ആർ.ഡബ്ലിയു.എ സെക്രട്ടറി മുരളീധരൻ കണ്ടത്തിൽ സ്വാഗതവും ട്രഷറർ കെ.വി നാരായണൻ നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest