Categories
local news news

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

കാസറഗോഡ്: വെള്ളരിക്കുണ്ട് താലൂക്കില്‍ മുന്‍ഗണന എ.എ.വൈ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംങ് നടത്തുന്നതിനായി ഇ-പോസ് മെഷീനില്‍ വിരല്‍ പതിയാത്ത സാഹചര്യത്തില്‍ ഇതുവരെ മസ്റ്ററിങ് നടത്താന്‍ സാധിക്കാത്തവരുടെ മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്നതിനായി ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് മസ്റ്ററിങ്ങ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണന എ.എ.വൈ കാര്‍ഡിലെ അംഗങ്ങള്‍ ഈ സൗകര്യഠ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആധാര്‍ അപ്‌ഡേറ്റ് ചെയ്തിട്ടും വിരല്‍ പതിയാത്ത കുട്ടികള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

* ഒക്‌ടോബര്‍ 20 ന് കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് ഹാള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ.
* ബളാല്‍ ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് ഹാള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഒക്‌ടോബര്‍ 21 ന്.
* കിനാന്നൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് ഹാള്‍ ഉച്ച്ക്ക് 12 മുതല്‍ വൈകുന്നേരം 3.30 വരെ. പനത്തടി ഗ്രാമപഞ്ചായത്ത് സൗഹദ വായനശാല, ബളാംതോട് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 3.30 വരെ.
* ഒക്‌ടോബര്‍ 22ന് കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് ഹാള്‍ ഉച്ചയക്ക് 12 മുതല്‍ വൈകുന്നേരം 3.30 വരെ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest