Categories
പൊലീസിനെ മാത്രം കുറ്റം പറയാൻ കഴിയില്ല; മൊബൈൽ ഫോണിൽ അശ്ലീലം വേഗത്തിൽ ലഭിക്കുന്നതാണ് ബലാത്സംഗത്തിന് കാരണം: ഗുജറാത്ത് മന്ത്രി
ഇത്തരം സംഭവങ്ങളിൽ പൊലീസിനെ മാത്രം കുറ്റം പറയാൻ കഴിയില്ല. നമ്മുടെ രാജ്യത്ത് ഗുജറാത്താണ് ഏറ്റവും സുരക്ഷിതം.
Trending News
മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ വേഗത്തിൽ ലഭിക്കുന്നതാണ് ബലാത്സംഗത്തിന് പ്രധാന കാരണമെന്ന് ഗുജറാത്ത് മന്ത്രി ഹർഷ് സംഘവി. മൊബൈൽ ഫോണുകളും കുറ്റകൃത്യങ്ങൾ ചെയ്യുന്ന അറിയപ്പെടുന്ന ആളുകളുമാണ് ഇന്ത്യയിൽ ബലാത്സംഗങ്ങൾ വർധിക്കുന്നതിൻ്റെ പ്രധാന കാരണമെന്ന് അടുത്തിടെ നടത്തിയ ഒരു സർവേ വെളിപ്പെടുത്തിയതായി ഹർഷ് സംഘവി പറഞ്ഞു.
Also Read
‘ബലാത്സംഗ സംഭവങ്ങളിൽ എപ്പോഴും പൊലീസിനെ കുറ്റപ്പെടുത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം സംഭവങ്ങൾ സമൂഹത്തിന് കളങ്കമാണ്. ഇത്തരം സംഭവങ്ങളിൽ പൊലീസിനെ മാത്രം കുറ്റം പറയാൻ കഴിയില്ല. നമ്മുടെ രാജ്യത്ത് ഗുജറാത്താണ് ഏറ്റവും സുരക്ഷിതം.
ഒരു പിതാവ് തൻ്റെ ചെറിയ മകളെ ബലാത്സംഗം ചെയ്യുമ്പോൾ, ഇതൊരു വലിയ സാമൂഹിക പ്രശ്‌നമല്ലേ? അച്ഛൻ മകളെ ബലാത്സംഗം ചെയ്താൽ അതിൻ്റെ കാരണം അയാളുടെ മൊബൈൽ ഫോണാണ്’ -സംഘവി പറഞ്ഞു.
Sorry, there was a YouTube error.