Categories
പള്ളികളില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ റമദാനിലും തുടരും; ഇഫ്താര്‍, ജുമുഅ, തറാവീഹ് നമസ്കാരം തുടങ്ങി അഞ്ച് നേരത്തെ ജമാഅത്ത് പ്രാർത്ഥനകളും കോവിഡ് മാറുന്നത് വരെ പള്ളികളിൽ നടത്തരുത്; മുസ്ലിം മത പണ്ഡിതരുമായി നടത്തിയ ചർച്ചക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞത്
Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കും; കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ
തിരുവനന്തപുരം: കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരുമെന്ന് മുഖ്യമന്ത്രി. റമദാൻ അടുത്ത് വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മുസ്ലിം സംഘടന നേതാക്കളുമായും മതപണ്ഡിതന്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി. ഇതിൽ മുസ്ലിം മത വിശ്വാസികൾ സർക്കാരിന് പൂർണ്ണ പിന്തുണ അറിയിച്ചതായും റമദാനിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾക്ക് ധാരണയായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
Also Read
ലോകം വിശുദ്ധ റമദാന്‍ മാസത്തിലേക്ക് കടക്കുകയാണ്. ആത്മസംസ്കരണത്തിൻ്റെ അർപ്പണ ബോധത്തിൻ്റെ മാസമാണ് റമദാൻ. മുസ്ലിംകള് വൃതമെടുത്ത് കൂടുതലും സമയം പള്ളികളിൽ ചെലവഴിക്കാറാണ് പതിവ്. കൂട്ട പാർത്ഥനകളിൽ വിശ്വാസികൾ മുഴക്കും. അതിനാലാണ് ഇക്കാര്യത്തിൽ ജാഗ്രതപാലിക്കാൻ സർക്കാർ നിയന്ത്രണം ഓർമപ്പെടുത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
റമദാന്‍ മാസത്തിലെ ഇഫ്താര്‍, ജുമുഅ, തറാവീഹ് നമസ്കാരം, അഞ്ച് നേരത്തെ ജമാഅത്ത്, തുടങ്ങിയ പ്രാർത്ഥനകളും കഞ്ഞിവിതരണം പോലുള്ള നോമ്പ് തുറ സൽക്കാരവും ഈ സാഹചര്യത്തിൽ വേണ്ടന്ന് വെക്കലാണ് ഉത്തമമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാർത്ഥനകൾ വീടുകളിൽ നിർവഹിക്കണമെന്ന് മത പണ്ഡിതന്മാർ നേരത്തെ വ്യക്തമാക്കിയതാണ്. ഇത് തുടരാമെന്ന് മതപണ്ഡിതന്‍മാര്‍ തന്നെ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
പുണ്യകേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മതനേതാക്കള്‍ ചൂണ്ടിക്കാണിച്ചു. കോവിഡ് 19 നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
സമൂഹത്തിൻ്റെ ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും കഴിവുള്ള നേതൃനിരയാണ് മത-സാമുദായിക സംഘടനകള്‍ക്കുള്ളത് എന്നത് സന്തോഷകരമാണ്. സമൂഹഭാവി കണക്കിലെടുത്ത് എല്ലാവിധ കൂടിച്ചേരലുകളും കൂട്ടപ്രാര്‍ത്ഥനകളും മാറ്റിവെക്കാന്‍ ഏകകണ്ഠമായി നിലപാടെടുത്ത നേതാക്കളെ അഭിനന്ദിക്കുന്നു. മഹാമാരി നേരിടുന്ന ഘട്ടത്തിലെ ഏറ്റവും ഔചിത്യപൂര്‍ണമായ നിലപാടാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Sorry, there was a YouTube error.