Categories
രാജ്യസഭാ തെരഞ്ഞെടുപ്പ്: എല്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയായി എം. വി ശ്രേയാംസ്‌കുമാര്‍
കേരളത്തിലെ സര്‍ക്കാരിനെതിരെ സ്വര്‍ണക്കടത്തിന്‍റെ പേരിലും മറ്റും അനാവശ്യമായ അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്.
Trending News
രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് എല്‍.ജെ.ഡിയുടെ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ മത്സരിക്കും. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ഓഗസ്റ്റ് 13ന് രാവിലെ 11.30 ന് ശ്രേയാംസ്‌കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എം.പി. വീരേന്ദ്രകുമാറിന്‍റെ നിര്യാണം മൂലം ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് അദ്ദേഹം മത്സരിക്കുന്നത്.
Also Read
ഈ സീറ്റ് എല്‍.ജെ.ഡിക്ക് നല്‍കാന്‍ നേരത്തെ എല്‍.ഡി.എഫ് തീരുമാനിച്ചിരുന്നു. കേരളത്തിലെ സര്‍ക്കാരിനെതിരെ സ്വര്‍ണക്കടത്തിന്‍റെ പേരിലും മറ്റും അനാവശ്യമായ അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്.
വരാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാന്‍ സാധിക്കില്ല എന്ന ബോധ്യത്തോടുകൂടി മനപൂര്‍വം ചെയ്യുന്ന ഈ പ്രവൃത്തിയെ എല്‍.ജെ.ഡി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രിയ്ക്കു പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
Sorry, there was a YouTube error.