Categories
local news

കാസർകോട് നഗരസഭ: ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിം സ്മാരകവും വനിതാ വിശ്രമകേന്ദ്രവും രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയാവും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിക്കും.

കാസർകോട്: 1965ല്‍ പാക്കിസ്താനെതിരെ യുദ്ധം നയിച്ച് കാണാതായ തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിമിൻ്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടി പുലിക്കുന്നില്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശം കാസർകോട് നഗരസഭ നിർമ്മിച്ച സ്മാരകം 31ന് മൂന്ന് മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയാവും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിക്കും.

ഹാഷിമിൻ്റെ ഫോട്ടോ ആലേഖനം ചെയ്ത സ്തൂപമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത്. അടുത്ത മാര്‍ച്ചിന് മുമ്പായി ഇവിടെ ഓപ്പണ്‍ ജിംനേഷ്യം കൂടി സ്ഥാപിക്കുന്നതിൻ്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ഹാഷിം എക്കാലവും ഓര്‍ക്കപ്പെടേണ്ടത് അനിവാര്യമായത് കൊണ്ടും ഹാഷിമിൻ്റെ ജീവിതം പുതുതലമുറ പഠിക്കേണ്ടതിനും വേണ്ടിയാണ് സ്മാരകവും ജിംനേഷ്യവും സ്ഥാപിക്കുന്നത്.

ഇതോടൊപ്പം കാസര്‍കോട് നഗരസഭ പുതിയ ബസ് സ്റ്റാന്റില്‍ നിര്‍മ്മിച്ച വനിതാ വിശ്രമകേന്ദ്രത്തിൻ്റെ ഉദ്ഘാടനവും 31ന് വൈകുന്നേരം 4.30ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിക്കും. ദീർഘദൂര യാത്രക്കാരായ സ്ത്രീകൾക്ക് ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രം, ലഘു ഭക്ഷണം, ടോയ്ലറ്റ് സൗകര്യം, അമ്മമാർക്ക് മുലയൂട്ടൽ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് വനിതാ വിശ്രമകേന്ദ്രത്തിൻ്റെ ലക്ഷ്യം.

കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന ‘ഒപ്പം’ കൂടെയുണ്ട്, കരുതലോടെ’ ക്യാമ്പയിൻ്റെ മുനിസിപ്പൽ തല ഉദ്ഘാടനവും പി.എം.എ.വൈ ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു വിതരണവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും 31ന് വൈകുന്നേരം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിക്കും.

കുടുംബശ്രീ വനിതകള്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കുക എന്നതിനപ്പുറം വരുമാന വര്‍ധനവ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി നഗരമേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളിലും സംയോജന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും. അഗതിരഹിത കേരളം, പി.എം.എ.വൈ-ലൈഫ്(നഗരം) പദ്ധതികളിലെ ഗുണഭോക്തൃ കുടുംബങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, നഗരങ്ങളിലെ അതിദരിദ്രര്‍ എന്നിവര്‍ക്ക് സംരംഭകത്വവും തൊഴിലും ലഭ്യമാക്കിക്കൊണ്ട് അവരെ സാമൂഹിക പുരോഗതി കൈവരിക്കാന്‍ ഈ പദ്ധതിയിലൂടെ സഹായിക്കും.

നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അംഗങ്ങളായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, റീത്ത ആർ, രജനി കെ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി ബിജു എസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest