Categories
സംസ്ഥാനത്തെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; സര്‍വീസ് നടത്തുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ 230 പ്രത്യേക ട്രെയിനുകള്‍ മാത്രം
നിലവിലെ ഈ നഷ്ടം ചരക്കു ഗതാഗതത്തില്‍ നിന്നുള്ള വരുമാനം കൊണ്ടു നികത്താന്‍ ശ്രമിക്കുകയാണു റെയില്‍വേ. ചരക്കു നീക്കം കഴിഞ്ഞ വര്‍ഷത്തേതിനു ഏകദേശം തുല്യമായി നടക്കുന്നുണ്ട്.
Trending News
കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ പ്രധാന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. തിരുവനന്തപുരം, എറണാകുളം ജംഗ്ഷൻ, കൗണ്ടറുകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തിക്കുക. മറ്റിടങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കും.
Also Read
അതേസമയം കൊവിഡ് 19 വ്യാപനവും ലോക്ക് ഡൗണും തുടര്‍ന്നുള്ള ട്രെയിന്‍ റദ്ദാക്കലുകളും കാരണം യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തില്‍ 2020 – 2021 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് 35,000 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ 230 പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. റെയില്‍വേ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഈ ട്രെയിനുകളില്‍ നാലിലൊന്ന് മാത്രമേ 100% യാത്രാ നിരക്ക് ഉള്ളൂ. എന്നാല്‍ നിലവിലെ ഈ നഷ്ടം ചരക്കു ഗതാഗതത്തില്‍ നിന്നുള്ള വരുമാനം കൊണ്ടു നികത്താന്‍ ശ്രമിക്കുകയാണു റെയില്‍വേ. ചരക്കു നീക്കം കഴിഞ്ഞ വര്‍ഷത്തേതിനു ഏകദേശം തുല്യമായി നടക്കുന്നുണ്ട്.
Sorry, there was a YouTube error.