Categories
Kerala national news trending

പി.വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു; പിണറായി സർക്കാരിനെ താഴെ ഇറക്കുകയാണ് പ്രധാനമെന്ന് നിലമ്പൂർ എം.എൽ.എ

മലപ്പുറം: ഇടത് സ്വതന്ത്രനായി മത്സരിച്ച് ഒടുവിൽ പിണറായി സർക്കാരുമായി തെറ്റിപ്പിരിഞ്ഞ നിലമ്പൂർ എം.എൽ.എ പി.വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിനെ ഷാളണിയിച്ച് സ്വീകരിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പാർട്ടി ഡി.എം.കെയിൽചേരാൻ അൻവർ ശ്രമം നടത്തിയെങ്കിലും പിണറായിയുടെ എതിർപ്പിനെ തുടർന്ന് അത് വിഫലമായിരുന്നു.അതിന് പിന്നാലെ വളരെ രഹസ്യമായി അൻവർ നടത്തിയ ചർച്ചക്കൊടുവിലാണ് തൃണമൂൽ കോണ്‍​ഗ്രസില്‍ പ്രവേശനം സാധ്യമായത്. അൻവറിന്‍റെ പാർട്ടി പ്രവേശനം തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്തു. പൊതുപ്രവർത്തനത്തിനായുള്ള പി.വി അൻവറിന്‍റെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനില്‍ക്കുന്നതെന്ന് അഭിഷേക് ബാനർജി ട്വിറ്ററില്‍ കുറിച്ചു. അതേസമയം ഇടത് വിരുദ്ധ സമീപനം തൃണമൂലിൻ്റെ ലക്ഷ്യമായതിനാൽ അൻവറിന് പ്രവേശനം എളുപ്പമായി. അൻവറും പറയുന്നത് കേരളത്തിൽ പിണറായി സർക്കാരിനെ താഴെ ഇറക്കുക എന്നതാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest