Categories
international news

സുരക്ഷാഭയം; ഔദ്യോഗിക യാത്രകള്‍ക്കായി പുടിന്‍ ഉപയോഗിക്കുന്നത് പ്രത്യേകം നിര്‍മ്മിച്ച കവചിത ട്രെയിന്‍, വസതികള്‍ക്ക് സമീപം രഹസ്യ റെയില്‍വേ നെറ്റ്‌വർക്ക്

2021ൻ്റെ രണ്ടാം പകുതിയില്‍ റഷ്യന്‍ സൈന്യം ഉക്രെയ്ന്‍ ആക്രമിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ പുടിന്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തൻ്റെ ഔദ്യോഗിക യാത്രകള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ച കവചിത തീവണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹത്തിൻ്റെ വസതികള്‍ക്ക് സമീപം രഹസ്യ റെയില്‍വേ ശൃംഖല നിര്‍മ്മിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട്.പ്രോയെക്റ്റ് (പ്രോജക്റ്റ്) അന്വേഷണ ഔട്ട്ലെറ്റിൻ്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ നോവ്‌ഗൊറോഡ് മേഖലയിലെ വാല്‍ഡായി ദേശീയ ഉദ്യാനത്തിൻ്റെ പ്രദേശത്തുള്ള പ്രസിഡന്റിൻ്റെ വസതിക്ക് സമീപമാണ് രഹസ്യ റെയില്‍വേ സ്റ്റേഷനും നിരവധി റെയില്‍വേ ലൈനുകളും നിര്‍മ്മിച്ചിരിക്കുന്നത്.

കഴിഞ്ഞ ശരത്കാലത്ത് തങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ രഹസ്യമായി കണ്ടെത്തിയ സ്റ്റേഷനില്‍ ഒരു ഹെലിപാഡ് ഉണ്ടെന്നും ഇതിന് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രോയക്റ്റ് പറയുന്നു. ഔട്ട്ലെറ്റ് അനുസരിച്ച് രഹസ്യ റെയില്‍വേ സ്റ്റേഷനും ലൈനുകളും 2019 ല്‍ നിര്‍മ്മിച്ചതാണ്. പുടിൻ്റെ വസതിയില്‍ നിന്ന് 400 മീറ്റര്‍ അകലെ മോസ്‌കോക്കടുത്തുള്ള നോവോ-ഒഗാരിയോവോയില്‍ 2015ല്‍ മറ്റൊരു റെയില്‍വേ സ്റ്റേഷന്‍ നിര്‍മിച്ചതായി സാറ്റലൈറ്റ് ഫോട്ടോകള്‍ അടങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2017ല്‍ സോച്ചിയിലെ കരിങ്കടല്‍ റിസോര്‍ട്ടില്‍ പുടിന്റെ ബൊച്ചറോവ് റുഷേയുടെ വസതിക്ക് സമീപം മറ്റൊരു പ്രത്യേക റെയില്‍വേ പ്ലാറ്റ്ഫോമും മറ്റ് റെയില്‍വേ ട്രാക്കുകളില്‍ നിന്ന് ഉയര്‍ന്ന വേലി കൊണ്ട് വേര്‍പെടുത്തിയ ഒരു റെയില്‍വേ ലൈനും നിര്‍മ്മിച്ചതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 13 ന് മറ്റൊരു അന്വേഷണ സംഘമായ ഡോസിയും ഒരു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

2015 ല്‍ തനിക്കായി പ്രത്യേകം നിര്‍മ്മിച്ച ട്രെയിനില്‍ യാത്ര പുടിന്‍ ഇഷ്ടപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ ട്രെയിന്‍ കവചിതമാണ്, 2021ൻ്റെ രണ്ടാം പകുതിയില്‍ റഷ്യന്‍ സൈന്യം ഉക്രെയ്ന്‍ ആക്രമിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ പുടിന്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡോസിയുടെ അഭിപ്രായത്തില്‍ പുടിന്‍ തൻ്റെ വിമാനങ്ങളുടെ ട്രാക്കിംഗ് ഒഴിവാക്കാന്‍ വിമാനങ്ങള്‍ക്ക് പകരം ട്രെയിനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. കാരണം ട്രെയിന്‍ ചലനങ്ങള്‍ നിരീക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.

കൂടാതെ, ഫെബ്രുവരി 13 ന്, പുടിൻ്റെ യും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മോസ്‌കോയിലെ ഉപയോഗശൂന്യമായ ഒരു ട്രെയിന്‍ സ്റ്റേഷന്‍ നവീകരിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. 2022 ഫെബ്രുവരി അവസാനത്തോടെ റഷ്യ ഉക്രെയ്നില്‍ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ഈ ട്രെയിന്‍ സ്റ്റേഷന്‍ നവീകരീച്ചതെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest