Categories
international news

റഷ്യക്ക് ആയുധ ക്ഷാമം; പുടിന് തന്ത്രപരമായി പാളിച്ചകള്‍ പറ്റി; റഷ്യ ഇതിന് കനത്ത വില നല്‍കേണ്ടി വരും; ബ്രിട്ടീഷ് ചാര സംഘടനാ മേധാവി പറയുന്നു

ഉക്രെയ്ന്‍ സംഘര്‍ഷം വേഗം അവസാനിക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും ഫ്‌ളെമിംഗ് ചൂണ്ടിക്കാട്ടി.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് തന്ത്രപരമായി പാളിച്ചകള്‍ പറ്റിയെന്നും റഷ്യ ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ബ്രിട്ടീഷ് ചാര സംഘടനാ മേധാവി ജെറെമി ഫ്‌ളെമിംഗ്. മാസങ്ങളായി ചുമത്തപ്പെട്ടിരിക്കുന്ന സാമ്പത്തിക ഉപരോധം ഉക്രെയ്‌നെതിരെ യുദ്ധം ചെയ്യാനുള്ള റഷ്യയുടെ ശേഷി കുറച്ചിരിക്കുന്നു.

ആയുധ ശേഖരങ്ങളുടെയും വെടിക്കോപ്പുകളുടെയും ക്രൂയിസ് മിസൈല്‍ പോലെ വമ്പന്‍ ആയുധങ്ങളുടെയും ക്ഷാമം റഷ്യ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്ന്‍ സംഘര്‍ഷം വേഗം അവസാനിക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും ഫ്‌ളെമിംഗ് ചൂണ്ടിക്കാട്ടി.

കീവടക്കം പ്രധാന ഉക്രെയ്ന്‍ നഗരങ്ങള്‍ ലക്ഷ്യമാക്കി റഷ്യ വമ്പന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് (ജിസിഎച്ച്ക്യു) മേധാവി ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അക്രമണത്തിന് 400-700 ദശലക്ഷം ഡോളര്‍ റഷ്യക്ക് ചെലവായെന്നാണ് അനുമാനം.

0Shares

Leave a Reply

Your email address will not be published. Required fields are marked *