Categories
Kerala local news news

ബാങ്കിനകത്ത് സ്ത്രീ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു; ബാങ്ക് ഭരണ സമിതിയെ കുറ്റപ്പെടുത്തി കുടുംബം; പുറത്ത് വാക്ക് തർക്കവും കയ്യാങ്കളിയും; കോവിഡ് പടരുമ്പോഴും പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിൽ സംഭവിച്ചത്

കൊല്ലം: പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഫീസില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്. ബാങ്കിലെ താല്‍ക്കാലിക കളക്ഷന്‍ ഏജന്റായി ജോലിനോക്കുകയായിരുന്നു സത്യവതി. ബുധനാഴ്ച്ച ഉച്ചക്ക് രണ്ട്മണിയോടെയായിരുന്നു സംഭവം. സ്കൂട്ടറില്‍ ബാങ്കിനുമുന്നിലെത്തിയ ഇവര്‍ താക്കോല്‍ സെക്യൂരിറ്റിയെ ഏല്‍പ്പിച്ചശേഷം ബാങ്കിനുള്ളില്‍ കയറി കൈയില്‍ കരുതിയിരുന്ന പെട്രോള്‍ പൊടുന്നനെ ശരീരത്തിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്നാണ് ബാങ്ക് ജീവനക്കാർ പറയുന്നത്. ഈ സമയം ബാങ്കില്‍ ഉണ്ടായിരുന്ന മറ്റു ജീവനക്കാരും ആളുകളും എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപെട്ടു. മറ്റാര്‍ക്കും പരുക്കില്ല. സത്യവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല എന്നാണ് ജീവനക്കാർ പറയുന്നത്.

ജോലിയില്‍ സ്ഥിരപ്പെടുത്താത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അടുത്തിടെ ബാങ്കില്‍ ചില സ്ഥിര നിയമനങ്ങള്‍ നടന്നിരുന്നു. ഇതിലേക്ക് സത്യവതിയെ പരിഗണിക്കുമെന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഇതിന് പിന്നാലെ സത്യവതി മാനസികമായി തളർന്നിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

ബന്ധുക്കളുടെ ഈ വെളിപ്പെടുത്തൽ ബാങ്ക് ജീവനക്കാരിക്ക് തിരിയുകയാണ്. ഇതിനിടെ ബാങ്ക് ഭരണസമിതി അംഗങ്ങളും സത്യവതിയുടെ ബന്ധുക്കളും തമ്മില്‍ ബാങ്കിനുമുന്നില്‍ ചെറിയതോതില്‍ വാക്കുതറക്കമുണ്ടായി. ഇത് ഉന്തും തള്ളിൽ കലാശിച്ചു എന്നാണ് വിവരം. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് മേല്‍ നടപടികള്‍സ്വീകരിച്ചു വരികയാണ്. സംഭവത്തിൽ വിശദമായ‌ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest