Categories
education local news

പുല്ലൂര്‍ ഇരിയ ഗവ. ഹൈസ്‌കൂളിലെ പുതിയ കെട്ടിടം റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തു

ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. പി സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു

കാസർകോട്: പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്‌കൂളിലെ പുതിയ കെട്ടിടം റവന്യൂഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. സ്‌കൂളിലെ പ്രധാന ഓഫീസിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ നാല് ക്ലാസ് മുറികളാണുള്ളത്.

ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. പി സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ വര്‍ഷം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും പുരസ്‌കാര വിതരണവും വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. വി പുഷ്പ നിര്‍വ്വഹിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ അരവിന്ദന്‍, ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംന, കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സീത രാജു, പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. രജനി, ആര്‍. രതീഷ്, കെ. വി കുഞ്ഞമ്പു, കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍. എസ് ജയശ്രീ, കെ .എം കുഞ്ഞികൃഷ്ണന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓഡിനേറ്റര്‍ പി ദിലീപ്കുമാര്‍, കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബി. മനോജ് കുമാര്‍, ഹോസ്ദുര്‍ഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി. വി ജയരാജ്, വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ കുഞ്ഞിരാമന്‍ അയ്യങ്കാവ്, മുന്‍ പി.ടി.എ പ്രസിഡണ്ട് കെ. വി ഗോപാലന്‍, സ്റ്റാഫ് സെക്രട്ടറി അല്‍ഫോന്‍സ ഡൊമിനിക്, വിവിധ കക്ഷി നേതാക്കളായ എം. കൃഷ്ണന്‍, കൃഷ്ണന്‍ മൊയോലം, വി. ശിവരാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റ് വൈസ് പ്രസിഡണ്ട് ബി. കുഞ്ഞികൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ജി. എച്ച്. എസ് പുല്ലൂര്‍ ഇരിയ പ്രഥമാധ്യാപിക ഷോളി എം. സെബാസ്റ്റ്യന്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് വി .വി സുനിത നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest