Categories
education Kerala news

പി.എസ്.സി 39 തസ്‌തികകളിലേക്ക് വിജ്ഞാപനം; സാധ്യതാ പട്ടികയും ചുരുക്കപട്ടികയും ഉടൻ പ്രസിദ്ധീകരിക്കും

വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്‌ച ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു

തിരുവനന്തപുരം: പൊലീസ്‌ വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിയോളജി വിഭാഗത്തില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റണ്ട്, കേരള ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) കമ്പ്യുട്ടര്‍ സയൻസ്, കേരള വാട്ടര്‍ അതോറിറ്റിയില്‍ ലാബ് അസിസ്റ്റണ്ട്, ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റണ്ട് തുടങ്ങി ജില്ലാ, സംസ്ഥാന തലത്തിലേക്കുള്ള ജനറല്‍, സപ്ലിമെൻ്റെറി എൻ.സി.എ റിക്രൂട്ട്മെണ്ട് എന്നിവയിലായി 39 തസ്‌തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്‌ച ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷൻ ഒഫ് കേരളയില്‍ കോബൗണ്ടര്‍ (കാറ്റഗറി നമ്പര്‍ 531/2022) തസ്‌തികയിലേക്ക് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

ഇൻഷ്വറൻസ് മെഡിക്കല്‍ സര്‍വീസസില്‍ സയന്റിഫിക് അസിസ്റ്റണ്ട് (ഫിസിയോതെറാപ്പി) (കാറ്റഗറി നമ്പര്‍ 674 / 2022), കേരള കായിക യുവജനകാര്യ വകുപ്പില്‍ ഫിസിയോതെറാപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍ 591 / 2022), കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) മലയാളം മീഡിയം- രണ്ടാം എൻ.സി.എ പട്ടികവര്‍ഗ്ഗം (കാറ്റഗറി നമ്പര്‍ 749 / 2022), വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 533 / 2022), കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയൻസ്) മലയാളം മീഡിയം- ഒന്നാം എൻ.സി.എ. എല്‍.സി / എ.ഐ, ഹിന്ദുനാടാര്‍ (കാറ്റഗറി നമ്പര്‍ 343 / 2022, 344 / 2022), കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) മലയാളം മീഡിയം എൻ.സി.എ. പട്ടികവര്‍ഗ്ഗം, എല്‍.സി /എ.ഐ, പട്ടികജാതി (കാറ്റഗറി നമ്പര്‍ 278 / 2022, 279 / 2022, 280 / 2022), ടൗണ്‍ ആൻഡ് കണ്‍ട്രി പ്ലാനിംഗ് വകുപ്പില്‍ അസിസ്റ്റണ്ട് ടൗണ്‍ പ്ലാനര്‍ (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 32/2022), പൊലീസ് വകുപ്പില്‍ ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടര്‍ (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 165 / 2022) എന്നീ തസ്‌തികകളില്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.

അഭിമുഖം

കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയൻസ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 203 / 2021) തസ്‌തികയുടെ ചുരുക്ക പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് 11, 12 തീയതികളില്‍ പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസില്‍ വച്ചും, 11, 12, 13 തീയതികളില്‍ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിലും കണ്ണൂര്‍ ജില്ലാ ഓഫീസിലും 13ന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസില്‍ വച്ചും അഭിമുഖം നടത്തും. അഡ്‌മിഷൻ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍; 0495 2371971.

സര്‍ട്ടിഫിക്കറ്റ് പരിശോധന

കേരള വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കെമിസ്ട്രി (എല്‍.പി / യു.പി. സ്‌കൂള്‍ ടീച്ചര്‍മാരില്‍ നിന്നും തസ്‌തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 578 / 2022) തസ്‌തികയുടെ ചുരുക്ക പട്ടികയിൽ ഉള്‍പ്പെട്ടവര്‍ക്ക് 12ന് രാവിലെ 10.30 മുതല്‍ പി.എസ്.സി. ആസ്ഥാന ഓഫീസിലെ ജി.ആര്‍.2.സി വിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോണ്‍: 0471 2546294.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest