Categories
Kerala news trending

വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത്- മുനിസിപ്പൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി

കാസർകോട്: വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് ആഹ്വനം ചെയ്ത പ്രതിഷേധം പഞ്ചായത്ത്- മുനിസിപ്പൽ കേന്ദ്രങ്ങളിൽ നടന്നു. ചെങ്കള പഞ്ചായത്ത് കമ്മിറ്റി ചെർക്കളയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം യുത്ത് ലീഗ് പ്രസിഡൻ്റ് സിദ്ധീക്ക് സന്തോഷ് നഗർ, പഞ്ചായത്ത് യുത്ത് ലീഗ് പ്രസിഡന്റ്‌ എം.എം നൗഷാദ് അടക്കമുള്ള നേതാക്കൾ നേതൃത്വം നൽകി.

മുളിയാർ പഞ്ചായത്ത് കമ്മിറ്റി ബോവിക്കാനം ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം ബിഎം.അബൂബക്കർ ഹാജി, മൻസൂർ മല്ലത്ത്, മാർക്ക് മുഹമ്മദ്, ബിഎം. അഷ്റഫ് തുടങ്ങിയവർ നേത്രത്വം നൽകി. കാസർകോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, ഉപ്പള നഗരങ്ങളിലടക്കം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു. നിരവധി പ്രവർത്തകരാണ് പങ്കടുത്തത്. മറ്റു സംസ്ഥാനങ്ങളിൽ പോലും ഇല്ലാത്തവിധം ചരിത്രത്തിൽ തുല്യതയില്ലാത്തവിധമാണ് ഇടത് സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതെന്ന് പ്രതിശേധക്കാർ പറഞ്ഞു. ഇടതു സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് തികളാഴ്ച്ച വൈകിട്ട് പ്രതിഷേധം സംഘടിപ്പിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest