Categories
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം: അബ്ദുൽ ഖാദർ നദ്‌വി കുണിയ
ജില്ലാ പ്രസിഡണ്ട് സുബൈർ ദാരിമി പടന്ന പരിസ്ഥിതി ദിന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി സ്വാഗതം പറഞ്ഞു
Trending News


ചട്ടഞ്ചാൽ/ കാസർകോട് : പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകിയ മതമാണ് ഇസ്ലാമെന്നും ഇസ്ലാമിക പ്രബോധനം നടത്തിയ പൂർവ്വ സൂരികൾ പരിസ്ഥിതി പരിപാലനത്തിന് ഊന്നൽ നൽകിയാണ് മുന്നേറിയതെന്നും അതുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും സമസ്ത ജില്ലാ മുശാവറ അംഗം അബ്ദുൽ ഖാദർ നദ്‌വി കുണിയ .
Also Read

പരിസ്ഥിതി ദിനത്തിൽ എസ്. കെ. എസ്. എസ്. എഫ് കാസർകോട് ജില്ലയിൽ 1000 തൈകൾ വെച്ചുപിടിപ്പിക്കുന്നതിൻ്റെ ജില്ലാ തല ഉദ്ഘാടനം ചട്ടഞ്ചാൽ എം.ഐ സി കാമ്പസിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് സുബൈർ ദാരിമി പടന്ന പരിസ്ഥിതി ദിന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. മുൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പ്രാർത്ഥന നടത്തി. വർക്കിംഗ് സെക്രട്ടറി പി.എച്ച് അസ്ഹരി കളത്തൂർ, കബീർ ഫൈസി പെരിങ്കടി, മൂസ നിസാമി നാട്ടക്കൽ, ആബിദ് ഹുദവി കുണിയ, അബ്ബാസ് ഹാജി ചട്ടഞ്ചാൽ, ബാഷിദ് ഹുദവി ബംബ്രാണി, സയ്യിദ് മുഹമ്മദ് കോയ ലക്ഷദ്വീപ്, സിദ്ധീഖ് അർഷദി ചട്ടഞ്ചാൽ തുടങ്ങിയവർ സംബന്ധിച്ചു.

Sorry, there was a YouTube error.