Categories
Kerala news trending

രണ്ട് ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു; പാലക്കാട് കൂടുതൽ സമയം; പ്രിയങ്കക്ക് വേണ്ടി രാഹുൽ ഗാന്ധിയും

ന്യൂസ് ഡെസ്ക്: കേരളത്തിലെ രണ്ട് ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് ഇന്ന് തിരശ്ശീല. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലുമാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക. ഇരു മണ്ഡലങ്ങളിലും ആവേശം വാനോളം ആഘോഷിക്കുകയാണ് രാഷ്ട്രീയ പ്രവർത്തകർ. റോഡ് ഷോകളുമയി രാവിലെമുതൽ പ്രവർത്തകർ ആവേശത്തിലായിരുന്നു. നാളെ മുതൽ ഗൃഹസന്ദര്‍ശനവുമായി നേതാക്കളും സ്ഥാനാർത്ഥികളും അവസാനവട്ട പ്രവർത്തനത്തിലാകും. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി റോഡ്ഷോയില്‍ പങ്കെടുത്തു. സജീവമാണ്. കൽപാത്തി രഥോത്സവത്തെ തുടര്‍ന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബര്‍ 20ലേക്ക് നീട്ടിവെച്ചതോടെയാണ് പരസ്യ പ്രചാരണത്തിന് കൂടുതൽ സമയം ലഭിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest