Categories
entertainment news

ക്ലബ് ഹൗസിൽ ഉള്ളത് പൃഥ്വിയും ദുൽഖറുമല്ല; വ്യാജന്മാരെ കയ്യോടെ പൊക്കി താരങ്ങൾ

ഒരുവർഷമായി ഐ.ഒ.എസിൽ ലഭ്യമായിരുന്ന ആപ്പ് ജനകീയമായത് കഴിഞ്ഞ കുറച്ച് ദിവസങ്ങൾകൊണ്ടാണ്. മെയ് 21–ന് ആൻഡ്രോയ്ഡ് പതിപ്പ് എത്തിയതാണ് ഇതിന് കാരണം.

ഫെയ്സ്ബുക്ക്, വാട്സാപ്പ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിരയിലേക്ക് ഉയരുകയാണ് സ്റ്റാർട്ടപ്പ് മാത്രമായി തുടങ്ങി ക്ലബ് ഹൗസ് എന്ന ആപ്ലിക്കേഷൻ. എവിടെയും ക്ലബ് ഹൗസിനെക്കുറിച്ചുള്ള ചർച്ചകളാണ്. അടുത്തിടെ പുറത്തിറങ്ങിയ പലതരം ആപ്പുകളിൽ നിന്നുള്ള വ്യത്യസ്തതയാണ് ക്ലബ് ഹൗസിന് ഇത്രമാത്രം പ്രചാരം നൽകുന്നത്. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധിപേർ ക്ലബ് ഹൗസ് ഉപയോഗിക്കുകയാണ്. സിനിമാ താരങ്ങളും ഇതിൽപ്പെടുന്നു.

ഇപ്പോഴിതാ ക്ലബ് ഹൗസിൽ ഉള്ളത് തന്‍റെ അക്കൗണ്ട് അല്ലെന്നു വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. വ്യാജ അക്കൗണ്ടുകളുടെ സ്ക്രീൻഷോട്ട് സഹിതം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. നടൻ ദുൽഖർ സൽമാനും ക്ലബ് ഹൗസിലുള്ള തന്‍റെ അക്കൗണ്ടുകൾ വ്യാജമാണെന്ന് അറിയിച്ചു. സ്ക്രീൻഷോട്ട് സഹിതമാണ് ദുൽഖറും വ്യാജന്മാരെപ്പറ്റിയുള്ള വിവരം പങ്കുവച്ചിരിക്കുന്നത്.

ഒരുവർഷമായി ഐ.ഒ.എസിൽ ലഭ്യമായിരുന്ന ആപ്പ് ജനകീയമായത് കഴിഞ്ഞ കുറച്ച് ദിവസങ്ങൾകൊണ്ടാണ്. മെയ് 21–ന് ആൻഡ്രോയ്ഡ് പതിപ്പ് എത്തിയതാണ് ഇതിന് കാരണം. മറ്റ് സൈബർ ബ്ലോഗിങ് ഇടങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസാരം മാത്രമാണ് ക്ലബ് ഹൗസിലെ ആശയവിനിമയ മാർഗം. പല സംഘടനകളും ക്ലബുകളും ചർച്ചകളും നടത്താൻ ഇപ്പോൾ ഉപയോഗിക്കുന്നത് ക്ലബ് ഹൗസാണ്.

മലയാളികളുടെ വൻതിരക്കാണ് ക്ലബ് ഹൗസിൽ. വലിയ തോതിൽ ഉപഭോക്താക്കൾ പ്രവേശിക്കാൻ തുടങ്ങിയോടെ ആപ്പും തകരാറിലായി. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് മില്ല്യൺ ആൾക്കാർ ആണ് ആപ്പ് ഡൗൺലോഡ് ചെയ്തത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *