Categories
ഉത്സവം ആഘോഷിക്കുമ്പോള്‍ സൈനികരെ ദീപം തെളിയിച്ച് ആദരിക്കണമെന്ന് പ്രധാനമന്ത്രി
മാതൃഭൂമിയുടെ ഈ ധീരരായ പുത്രന്മാരെയും പുത്രിമാരെയും ആദരിക്കാന്‍ നമ്മുടെ വീടുകളില്‍ ദീപം തെളിയിക്കണം
Trending News
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ ദീപം തെളിയിച്ച് ആദരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ധീരരായ സൈനികരോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ മോദി ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സുരക്ഷാ സേനയെ ബഹുമാനിക്കാന്‍ വീടുകളില്‍ ഒരു ‘ദിയ’ കത്തിക്കണമെന്നും ജനങ്ങളോട് പറഞ്ഞു.
Also Read
”ഉത്സവ സമയങ്ങളില്‍ പോലും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന നമ്മുടെ സൈനികരെ നമ്മള്‍ ഓര്‍ക്കണം. മാതൃഭൂമിയുടെ ഈ ധീരരായ പുത്രന്മാരെയും പുത്രിമാരെയും ആദരിക്കാന്‍ നമ്മുടെ വീടുകളില്‍ ദീപം തെളിയിക്കണം ” മോദി പറഞ്ഞു. അതേസമയം, ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ മോദി സൈനികരെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
രാജ്യത്തിന് തലകുനിക്കാന്‍ ഇടനല്‍കാതെ ബീഹാറിന്‍റെ പുത്രന്മാര്‍ ജീവന്‍ നല്‍കി എന്നായിരുന്നു ഗാല്‍വാനിലെ ഇന്ത്യാ- ചൈനാ സംഘര്‍ഷത്തെ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞത്. ബീഹാറിലെ ജവാന്‍മാര്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്തു ചെയ്യുകയായിരുന്നു എന്നതാണ് തന്റെ ചോദ്യമെന്നാണ് രാഹുല്‍ തിരിച്ചുചോദിച്ചത്.
Sorry, there was a YouTube error.