Trending News
ശ്രീനഗർ: പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി വെള്ളിയാഴ്‌ച രാവിലെ ജമ്മു കാശ്‌മീൽ നിന്ന് ദേശീയവും ആഗോളവുമായ വൻ ശ്രദ്ധ നേടിയ ഒരു പരിപാടിയായി.
Also Read
ശ്രീനഗറിലെ ദാൽ തടാകത്തിൻ്റെ തീരത്ത് ഷേർ- ഇ- കാശ്‌മീർ ഇൻ്റർനാഷണൽ കൺവെൻഷൻ കോംപ്ലക്‌സിലാണ് യോഗ പരിപാടി നടന്നത്. വ്യക്തി ക്ഷേമവും സാമൂഹിക സൗഹാർദ്ദവും വളർത്തിയെടുക്കുന്നതിൽ യോഗയുടെ സുപ്രധാന പങ്കിനെ ഊന്നിപ്പറയുന്നതാണ് ഈ വർഷത്തെ തീം, “സ്വയത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ” എന്നതാണ്.
കാശ്‌മീർ താഴ്‌വരയിൽ ഉടനീളം സാമാന്യം ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ദാൽ തടാകത്തിനു ചുറ്റും മഴ പെയ്‌തിരുന്നു. ശ്രീനഗറിലെ മഴയെത്തുടർന്ന് കുറഞ്ഞ അതിഥികൾക്കൊപ്പം പ്രധാനമന്ത്രി മോദി ഒരു ഇൻഡോർ ഹാളിൽ വ്യത്യസ്ത യോഗാസനങ്ങൾ ചെയ്‌തു.
30 മിനിറ്റ് ദൈര് ഘ്യമുള്ള യോഗ രാവിലെ ഏഴ് മണിക്ക് തുടങ്ങേണ്ടിയിരുന്നെങ്കിലും മഴ കാരണം വൈകുകയായിരുന്നു. ലഫ്റ്റനണ്ട് ഗവർണർ മനോജ് സിൻഹ, ആയുഷ് മന്ത്രി പ്രതാപ് റാവു ഗണപതിറാവു ജാദവ് എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
വർഷങ്ങളായി, ഡൽഹിയിലെ കർത്തവ്യ പാത, ചണ്ഡീഗഡ്, ഡെറാഡൂൺ, റാഞ്ചി, ജബൽപൂർ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി മോദി നേതൃത്വം നൽകി. കഴിഞ്ഞ വർഷം, ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന പരിപാടികൾക്ക് അദ്ദേഹം നേതൃത്വം നൽകി, ശ്രീനഗർ പരിപാടിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്തിടെ സമാപിച്ച പൊതുതെരഞ്ഞെടുപ്പിലെ റെക്കോർഡ് പോളിംഗും തുടർന്നുണ്ടായ ഭീകരാക്രമണവും കാരണം ജമ്മു കാശ്‌മീർ ഈയിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ മാസം 10 പേരുടെ മരണത്തിനിടയാക്കിയ റിയാസി ജില്ലയിൽ തീർഥാടകർക്ക് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ നാല് ആക്രമണങ്ങളാണ് ജമ്മു മേഖലയിൽ നടന്നത്.
ശ്രീനഗറിലും പരിസരങ്ങളിലും വൻ സുരക്ഷാ പരിശീലനങ്ങളാണ് നടന്നിരിക്കുന്നത്. ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എസ്.കെ.ഐ.സി.സിയിലേക്ക് പോകുന്ന എല്ലാ റൂട്ടുകളിലും സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മോക്ക് ഡ്രില്ലുകൾ നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് രണ്ട് ദിവസം മുമ്പ് നന്നായി വൃത്തിയാക്കിയ ചടങ്ങിൻ്റെ വേദി എസ്.പി.ജി ഏറ്റെടുത്തിട്ടുണ്ട്.
എസ്.പി.ജിക്ക് പുറമേ, നാവിക സേനയുടെ മാർക്കോ കമാൻഡോകളും എസ്.കെ.ഐ.സി.സിക്ക് ചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്. ദാൽ തടാകത്തിൽ ഡീപ് കോമ്പിംഗ് പ്രവർത്തനങ്ങൾ പതിവായി നടക്കുന്നു. പ്രദേശം “ഡ്രോൺ നിരോധിത മേഖല” ആയി പ്രഖ്യാപിച്ചു.
ഒരു പ്രത്യേക സംരംഭമെന്ന നിലയിൽ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) 2024ലെ അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ‘യോഗ ഫോർ സ്‌പേസ്’ എന്ന ഒരു അതുല്യ സംരംഭം സംഘടിപ്പിക്കുന്നു. പൊതുയോഗ പ്രോട്ടോക്കോൾ അനുസരിച്ച് ഐ.എസ്.ആർ.ഒയിലെ എല്ലാ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഒരുമിച്ച് യോഗ ചെയ്യും. മാർഗ്ഗനിർദ്ദേശങ്ങൾ.
ഈ അവസരത്തിൽ യോഗ പരിശീലിച്ചു കൊണ്ട് ഗഗൻയാൻ പദ്ധതിയുടെ സംഘവും അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ആഗോള പ്രചാരണത്തിൽ ചേരാൻ ഒരുങ്ങുകയാണ്.
വെള്ളിയാഴ്‌ച ശ്രീനഗറിലെത്തിയ പ്രധാനമന്ത്രി, ചരിത്രപരമായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ സന്ദർശനമാണ്. വ്യാഴാഴ്‌ച വൈകുന്നേരം ഷേർ- ഇ- കശ്മീർ ഇൻ്റർനാഷണൽ കൺവെൻഷൻ കോംപ്ലക്‌സിൽ യുവാക്കൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ, ജമ്മു കശ്മീരിൻ്റെ നിയമസഭാ തിരഞ്ഞെടുപ്പും സംസ്ഥാന രൂപീകരണവും ‘വിദൂരമല്ല’ എന്ന് അദ്ദേഹം പറഞ്ഞു.
Sorry, there was a YouTube error.