Categories
ദൃശ്യമാധ്യമ പ്രവര്‍ത്തകരെ വേജ് ബോര്‍ഡ് പരിധിയില്‍ കൊണ്ടു വരണം കെ.യു.ഡബ്ല്യു.ജെ; ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരെയടക്കം കൂടെ കൂട്ടി പ്രസ്സ് ക്ലബ്ബിൻ്റെ പ്രവർത്തനം കൂടുതൽ സജീവമാക്കും; സിജു കണ്ണന്‍
Trending News
മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി
കേരളത്തിൽ ആദ്യമായി നിർമ്മിച്ച ‘മിയാവാക്കി’ വനവൽക്കരണം; 400 വൃക്ഷതൈകളാണ് നട്ടു സംരക്ഷിച്ചുവരുന്നത്; നാലാം വാർഷികാഘോഷം നടന്നു
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് സാധ്യത; ഡിജിപി റിപ്പോർട്ട് കൈമാറി; ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ്
കാസര്‍കോട്: പുതിയ വേജ്‌ബോര്‍ഡ് നിലവില്‍ വരണമെന്നും ദൃശ്യമാധ്യമ പ്രവര്‍ത്തകരെയും വേജ് ബോര്‍ഡ് പരിധിയില്‍ കൊണ്ടുവരണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പൊതുയോഗം ആവശ്യപ്പെട്ടു. യൂണിയന്‍ സംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായി. സെക്രട്ടറി കെ.വി.പത്മേഷ് റിപ്പോര്‍ട്ടും ട്രഷറര്‍ ഷൈജു പിലാത്തറ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഷെഫീഖ് നസറുള്ള, വിനോദ് പായം, ടി.എ.ഷാഫി, കെ.ഗംഗാധര, ഫൈസല്‍ ബിന്‍ അഹമ്മദ്, വി.യു.മാത്യുക്കുട്ടി, ഷാഫി തെരുവത്ത്, എ.പി.വിനോദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രസ് ക്ലബിൻ്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റ് സിജു കണ്ണന്‍, സെക്രട്ടറി പ്രദീപ് നാരായണന്‍, ട്രഷറര്‍ സുരേന്ദ്രന്‍ മടിക്കൈ, വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ഉദുമ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരെയടക്കം മുഴുവൻ മാധ്യമ പ്രവർത്തകരെയും കൂടെ കൂട്ടി പ്രസ്സ് ക്ലബ്ബിൻ്റെ പ്രവർത്തനം കൂടുതൽ സജീവമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കാസർകോട് പ്രസ് ക്ലബ് പ്രസിഡണ്ടായി ചുമതലയേറ്റ സിജു കണ്ണന്‍ പറഞ്ഞു.
Sorry, there was a YouTube error.